Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷിബുവിന്റെ ഹൃദയം അതിരുകള്‍ക്കപ്പുറം തുടിക്കും; പ്രതീക്ഷയോടെ ദുർഗ കാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 07:02 am IST
in Kerala

തിരുവനന്തപുരം: ഭാരതത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം നേപ്പാള്‍ സ്വദേശിനിയുടെ ശരീരത്തില്‍ കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം തുടിക്കും. നേപ്പാള്‍ സ്വദേശി ദുര്‍ഗ എന്ന പെണ്‍കുട്ടിക്കാണ് വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ(47) ഹൃദയം മാറ്റിവയ്ച്ചത്. ഷിബുവിന്റെ ഹൃദയം എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്തിച്ചത്. കൊച്ചി ജനറല്‍ ആശുപത്രിയിലായിരുന്നു മാറ്റിവയ്‌ക്കല്‍ ശസ്ത്ര ക്രിയ നടന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.

അനാഥയായ നേപ്പാള്‍ സ്വദേശി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഹൃദയം മാറ്റിവയ്‌ക്കുന്നത്. ദുര്‍ഗയുടെ ഒരു അനുജന്‍ മാത്രമേയുള്ളൂ. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും നേരത്തെ മരണമടഞ്ഞു. ദുര്‍ഗയ്‌ക്കും ഹൃദയ സംബന്ധമായ അസുഖമാണ്. സംരക്ഷണത്തിന് ആരുമില്ലാത്തതിനാല്‍ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത് നേപ്പാളിലെ അനാഥാലയത്തിലാണ്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് അവരെ ചികിത്സയ്‌ക്കായി കേരളത്തിലെത്തിച്ചത്.

മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്ക് നല്‍കി. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മവും നല്‍കി. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്.

കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകിട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്കുന്നില്‍ സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി.

ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. അമ്മ ശകുന്തള. സഹോദരങ്ങള്‍: ഷിജി എസ്, സലീവ് എസ്.

 

Tags: Ernakulam General HospitalHeart transplant surgeryനേപ്പാള്‍ സ്വദേശിനി ദുർഗ കാമിഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയShibu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

ഷിബു അഞ്ചുപേർക്ക് പുതുജീവനേകും; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്‌

Kerala

മാറ്റിവയ്‌ക്കേണ്ടത് ഹൃദയമാണ്…. കൈകോര്‍ക്കാം; അരുണിനായി…

അജിന്‍ ഏലിയാസിനു മധുരം നല്‍കുന്ന ആവണി കൃഷ്ണ. ഫാ. പോള്‍ കരേടന്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ സമീപം
Kerala

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു

ശിഖയുടെ കൈപിടിച്ച് ആദ്യക്ഷരം എഴുതിക്കുന്ന ഡോ. മാത്യു ജേക്കബ്. ശിഖയുടെ കുടുംബവും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും സമീപം
Kerala

ജീവിതത്തിലേക്ക് കൈപിടിച്ച ഡോക്ടര്‍, ശിഖയുടെ കൈപിടിച്ച് ആദ്യക്ഷരവും കുറിച്ചു

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.