പട്ന : പൊതുപരിപാടിയ്‌ക്കിടെ യുവതിയുടെ ഹിജാബ് മാറ്റാൻ ശ്രമിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭീഷണിയുമായി പാകിസ്ഥാൻ അധോലോക നായകൻ ഷഹ്‌സാദ് ഭട്ടി.നിതീഷ് കുമാർ പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ് ഷഹസാദ് ഭട്ടി വീഡിയോയിൽ പറയുന്നത് .
‘ ബീഹാറിൽ നിന്നുള്ള ഈ മനുഷ്യൻ ചെയ്തത് എല്ലാവരും കണ്ടിട്ടുണ്ടാകും. അയാൾ ഈ പെൺകുട്ടിയോട് ക്ഷമ ചോദിക്കണം… പിന്നീട് നിങ്ങൾ എന്നെ കുറ്റപ്പെടുത്തരുത് അവൻ ഇത് ചെയ്തു എന്ന് പറയരുത് , കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ക്ഷമ ചോദിക്കാം. ഏത് സ്ഥാപനമായാലും, സർക്കാരായാലും, എന്തുതന്നെയായാലും, പിന്നീട് പരാതിപ്പെടരുത്, പിന്നീട് ഷഹസാദ് ഭട്ടി ഇത് ചെയ്തു എന്ന് പറയരുത്….” എന്നാണ് വീഡിയോയിൽ പറയുന്നത്.
അതേസമയം നിതീഷ്കുമാർ ചെയ്തതിൽ എന്ത് തെറ്റാണുള്ളതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ചോദിച്ചു . “അതിൽ എന്താണ് തെറ്റ്?” ഇത് ഇന്ത്യയാണ്, ഇസ്ലാമിക രാഷ്‌ട്രമല്ല. അപ്പോയിന്റ്മെന്റ് ലെറ്റർ വാങ്ങാൻ വരുന്നവർ, എന്തിനാണ് മുഖം കാണിക്കാൻ ഭയപ്പെടുന്നത്? വോട്ട് ചെയ്യാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതില്ലേ? ഇതാണ് ഇന്ത്യ. നിതീഷ് കുമാർ ചെയ്തത് ശരിയായിരുന്നു “ ഗിരിരാജ് സിംഗ് പറഞ്ഞു .











