എരമല്ലൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ നിറസാന്നിദ്ധ്യമായിരുന്ന ബിജെപി അരൂർ മണ്ഡലം സെക്രട്ടറി എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച കലാദേവിയാണ് സിപിഎം കൈവശപ്പെടുത്തിയിരുന്ന വാർഡിൽ നിന്നും കന്നിയങ്കത്തിലൂടെ ബിജെപിയ്‌ക്ക് അഭിമാനമായത്.
2015 ലും 20ലും ബിജെപി അംഗങ്ങൾ രണ്ടു പേർ ഉണ്ടായിരുന്നു. 2015 ൽ അഞ്ചാം വാർഡിൽ നിന്നും സിന്ധു ഷാജിയും, പത്താം വാർഡിൽ നിന്നും ഷാബുരാജും, 2020ൽ രണ്ടാം വാർഡിൽ നിന്നും പ്രവീണും പത്തിൽ നിന്നും വിനിജ രാജനും പഞ്ചായത്തിൽ ബിജെപി യുടെ പ്രതിനിധികളായിരുന്നു. എന്നാൽ ഇക്കുറി ഏലുക മാറ്റി വാർഡ് വിഭജനം നടത്തിയതോടെ എല്ലാ വാർഡുകളിലും കടുത്ത മത്സരം തന്നെയാണ് നടന്നത്.
പഴയ പത്ത് മാറി പന്ത്രണ്ടായെങ്കിലും എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച അനീഷ് കുമാർ (ബിന്ന)യെ കോൺഗ്രസിലെ ജോർജ് നിക്സൺ എട്ട് വോട്ടുകൾ കൂടുതൽ നേടി വിജയിക്കുകയായിരുന്നു. ഇതോടെ ഏഴിലും പന്ത്രണ്ടിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേയ്‌ക്ക് മാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപിന്റെ (എൽഡിഎഫ്) വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായ കലാദേവിയെ വോട്ടറന്മാർ തെരഞ്ഞെടുത്തപ്പോൾ നിലവിലെ പത്താം വാർഡിൽ മത്സരിച്ച ആർ. പ്രദീപ് കോൺഗ്രസിലെ അനിൽകുമാറിനെക്കാളും 500ൽപ്പരം വോട്ടുകൾക്ക് (662-152)പരാജയപ്പെടുകയായിരുന്നു. ഇവിടെയും എൽഡിഎഫ് മൂന്നാം സ്ഥാനത്തേയ്‌ക്ക് മാറി.
എന്നാൽ ബിജെപി യ്‌ക്ക് ഏഴാം വാർഡിൽ നിന്നും വിജയിച്ച കലാദേവി ബിജെപി യ്‌ക്ക് അഭിമാനമായി. രണ്ടിൽ നിന്നും ഒന്നിലേക്ക് മാറിയെങ്കിലും പഞ്ചായത്തിൽ ബിജെപി സാന്നിധ്യം കലയ്‌ക്ക് അവകാശം.
















