Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി വാസവനു സര്‍ക്കാര്‍ കവചം; പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Dec 17, 2025, 06:50 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019-20ലെ ദേവസ്വം ഭരണ സമിതിക്കൊപ്പം കഴിഞ്ഞ ഭരണ സമിതിക്കും പങ്കുള്ളതായി വ്യക്തമായതോടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളെ തുടര്‍ന്നാണ് പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പി.എസ്. പ്രശാന്ത് നിര്‍ബന്ധിച്ചതിനാലാണ് ദ്വാരപാലക പാളികള്‍ അഴിച്ചെടുക്കാന്‍ അനുജ്ഞ നല്കിയതെന്ന തന്ത്രിയുടെ മൊഴിയും എസ്‌ഐടി പരിഗണിച്ചു. പ്രശാന്തിനെ ചോദ്യം ചെയ്യുമെന്നുറപ്പായതോടെ കഴിഞ്ഞ ഭരണ സമിതിയിലേക്ക് അന്വേഷണമെത്താതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദം പാഴാകുകയാണ്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയാന്‍ കാരണം സ്വര്‍ണക്കൊള്ളയാണെന്നു വ്യക്തമായ സാഹചര്യത്തില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും അതു പ്രതികൂലമായി ബാധിക്കാമെന്നു ഭയന്നാണ് പ്രശാന്തിലേക്കുള്ള അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശാന്തിലൂടെ അന്വേഷണം ദേവസ്വം മന്ത്രി വി.എന്‍. വാസവനിലേക്കെത്തുമെന്ന ആശങ്കയും ഇതിനു കാരണമായി.

2019ല്‍ നടന്ന സ്വര്‍ണക്കൊള്ളയ്‌ക്ക് ദേവസ്വം ഭരണ സമിതിക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നെങ്കില്‍ 2025ല്‍ കൊള്ള മറയ്‌ക്കാന്‍ നടത്തിയ നീക്കത്തിനു പിന്നില്‍ കഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനാണ് മുഖ്യപങ്കെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. 2023ല്‍ അധികാരമേറ്റപ്പോള്‍ മുതല്‍, നിറം മങ്ങി ചെമ്പുതെളിഞ്ഞ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാനുള്ള നീക്കം പി.എസ്. പ്രശാന്ത് ആരംഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2024 മണ്ഡല കാലം ആരംഭിക്കും മുമ്പ് സ്വര്‍ണം പൂശി പാളികള്‍ തിരികെ സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ നടന്നില്ല.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാന്‍ വൈദഗ്ധ്യമില്ലെന്നു കാട്ടി ദേവസ്വം കമ്മിഷണര്‍ പ്രസിഡന്റിന് കത്തു നല്കിയതാണ്. എന്നാല്‍ വൈകാതെ ഇത് തിരുത്തേണ്ടി വന്നു. ആരുടെ നിര്‍ദേശ പ്രകാരമാണ് തിരുത്തിയതെന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ആഗസ്ത് ഏഴിന് ഓണപ്പൂജകള്‍ക്ക് ശേഷം നടയടച്ചുകഴിഞ്ഞ് ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണറെപ്പോലും അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ച് പോറ്റി വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതും പി.എസ്. പ്രശാന്താണ്.

പ്രശാന്തും പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ഒപ്പം മന്ത്രി വാസവനുമായും പോറ്റിക്ക് ബന്ധമുണ്ടായിരുന്നെന്നു ദേവസ്വം ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. 2019ലെ ദേവസ്വം ഭരണ സമിതിക്ക് ഇപ്പോഴത്തെ സമിതിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്നത് ഉറപ്പായ സ്ഥിതിക്ക് ആരുടെ നിര്‍ദേശ പ്രകാരമാണ് പ്രശാന്ത് വഴിവിട്ട ഈ നീക്കത്തിന് തയാറായതെന്നതും സംശയമുയര്‍ത്തുന്നു. ഒപ്പം ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ തയാറാക്കിയ നോട്ടില്‍ ശ്രീകോവില്‍ ചോരുന്നതായി എഴുതിച്ചേര്‍ത്തതും ദുരൂഹമാണ്.

ശ്രീകോവില്‍ മേല്‍ക്കൂരയില്‍ പതിപ്പിച്ച 20 കിലോയിലധികമുള്ള സ്വര്‍ണപ്പാളികള്‍ അഴിച്ചുമാറ്റാതെ ചോര്‍ച്ചയടയ്‌ക്കാനാകില്ല. ഇതിന്റെ മറവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളിയും കടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നൊയെന്ന സംശയവുമുയരുന്നു.
2019ല്‍ സ്വര്‍ണം പൂശിയത് 40 വര്‍ഷത്തെ ഗാരന്റിയോടെയായിരുന്നെന്നും അത് പോറ്റിയുടെ പേരിലായതിനാലാണ് അയാള്‍ വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കുതന്നെ പാളികള്‍ കൊടുത്തുവിട്ടതെന്നുമാണ് പ്രശാന്ത് പറയുന്നത്. ദേവസ്വം ബോര്‍ഡുമായുള്ള കരാറില്‍ പോറ്റിയുടെ പേരില്‍ എങ്ങനെ ഗാരന്റി പേപ്പര്‍ വന്നെന്ന ചോദ്യമാണ് തുടക്കം മുതലുയരുന്നത്.

കൂടാതെ പോറ്റിയുടെ കൈവശമുള്ള ഗാരന്റി പേപ്പറിന്റെ കാര്യം പ്രശാന്ത് എങ്ങനെയറിഞ്ഞുവെന്നതും സംശയാസ്പദമാണ്. എന്നാല്‍ ഇങ്ങനെയൊരു ഗാരന്റിയില്ലെന്നും സംഭവം വിവാദമായതിനെ തുടര്‍ന്ന് വ്യാജമായി സൃഷ്ടിച്ചതാണ് ഗാരന്റിയെന്ന ആക്ഷേപവും ശക്തമാണ്.

Tags: P.S. PrasanthVN Vasavanശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.