തിരുവനന്തപുരം: സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഒറ്റയ്‌ക്കെടുക്കുന്നു.ഒറ്റയാള്‍ പട്ടാളമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി മാത്രം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉളള പ്രശ്‌നങ്ങള്‍ ഉണ്ട്.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു.മുന്നണിയില്‍ കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും അഭിപ്രായമുയര്‍ന്നു.സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമത്തില്‍ പോരായ്‌മയുണ്ട്.
ചൊവ്വാഴ്ച ഇടതുമുന്നണി യോഗം നടക്കും.
















