Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 15, 2025, 05:33 am IST
inFootball
കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റ കളിക്കാരന്‍ മുഹമ്മദ് അജ്‌സലിന്റെ മുന്നേറ്റം തടയുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഗോളി അല്‍കേഷ് രാജ്‌

കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റ കളിക്കാരന്‍ മുഹമ്മദ് അജ്‌സലിന്റെ മുന്നേറ്റം തടയുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഗോളി അല്‍കേഷ് രാജ്‌

കോഴിക്കോട്: എഴുപത്തിയൊന്നാം മിനിറ്റില്‍ മുഹമ്മദ് സിനാന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഏക ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് എഫ്‌സിയെ കീഴടക്കി കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന്റെ ഫൈനലില്‍. കൊണ്ടും കൊടുത്തും മുന്നേറിയ സെമിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് കാലിക്കറ്റ് എഫ്‌സിക്കായിരുന്നെങ്കിലും മുഹമ്മദ് അജ്‌സല്‍ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം കണ്ടെത്താനാവാതിരുന്നതോടെ തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനല്‍ കളിക്കാമെന്ന കാലിക്കറ്റ് എഫ്‌സിയുടെ സ്വപ്‌നം പൊലിഞ്ഞു.

19ന് കണ്ണൂര്‍ ജവഹര്‍ മൈതാനത്താണ് ഫൈനല്‍. ഇന്ന് നടക്കുന്ന തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി വിജയികളാണ് കലാശപ്പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ എതിരാളികള്‍.

-സെമി ഫൈനലിന് നേരത്തെ യോഗ്യത നേടിയിരുന്ന കാലിക്കറ്റ് എഫ്സി അവസാന രണ്ട് മത്സരങ്ങളില്‍ ഇറങ്ങിയ ഇലവനില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നലെ വാരിയേഴ്‌സിനെതിരായ സെമിക്കിറങ്ങിയത്..ഗോള്‍ കീപ്പര്‍ ഹജ്മല്‍, പ്രതിരോധ താരം റിച്ചാര്‍ഡ്, മുഹമ്മദ് റിയാസ്, സച്ചിന്‍ സിബി, മധ്യനിരയില്‍ ജോനാഥന്‍ പെരേര, മുഹമ്മദ് അഷ്റഫ് എ.കെ, മുന്നേറ്റത്തില്‍ മുഹമ്മദ് അജ്സല്‍, പ്രശാന്ത് കെ. തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ മടങ്ങിയെത്തി.

തൃശൂര്‍ മാജികിന് എതിരായ നിര്‍ണായക കളിക്കിറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങിയത്. പനികാരണം പുറത്തിരിക്കേണ്ടി വന്ന സന്ദീപ്. എസിന് പകരം പ്രതിരോധ നിരയില്‍ സച്ചിന്‍ സുനില്‍ ഇറങ്ങി. മുന്നേറ്റത്തില്‍ പരിക്കില്‍ നിന്ന് പൂര്‍ണമുക്തി ലഭിക്കാത്ത ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോയ്‌ക്ക് പകരമായി ടി. ഷിജിനും
ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

പതുങ്ങിയ താളത്തിലാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ കാലിക്കറ്റിനെ തേടി ആദ്യ അവസരം എത്തി. ഇടത് വിങ്ങില്‍ പ്രശാന്ത് നടത്തിയ ഒറ്റയ്‌ക്കുള്ള മുന്നേറ്റത്തിന് ഒടുവില്‍ അജ്സലിന് നല്‍കി. അജ്സല്‍ ബോക്സിലേക്ക് അസിഫിനെ ലക്ഷ്യം വെച്ച് ക്രോസ് നല്‍കിയെങ്കിലും കൃത്യമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. 13-ാം മിനിറ്റില്‍ കാലിക്കറ്റിന് രണ്ടാം അവസരം ലഭിച്ചു. പ്രശാന്ത് എടുത്ത കോര്‍ണര്‍ പ്രതിരോധ താരം സോസ ഫ്ളിക്ക് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി. 14-ാം മിനിറ്റില്‍ കണ്ണൂരിന് നല്ലൊരവസരം ലഭിച്ചു. സ്വന്തം പകുതിയില്‍ നിന്ന് പ്രതിരോധ താരം നിക്കോളാസ് എടുത്ത ലോങ് കിക്ക് ഷിജിന്‍ സിനാനെ ലക്ഷ്യമാക്കി പിന്നിലേക്ക് ഹെഡ് ചെയ്ത് നല്‍കി. ഓടി പന്തെടുത്ത സിനാന്‍ ഗോള്‍ പോസ്റ്റില്‍ നിന്ന് മുന്നോട്ട് കയറി നിന്ന ഹജ്മലിന്റെ തലയ്‌ക്ക് മുകളിലൂടെ ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 22- -ാം മിനിറ്റില്‍ കാലിക്കറ്റിന്റെ ഇടത് ബാക്ക് സച്ചു സിബി പരിക്ക് പറ്റി പുറത്തേക്ക്. പകരം ഷഹബാസ് ഇറങ്ങി. ഇഞ്ചുറി സമയത്ത് ലീഡ് നേടാന്‍ കാലിക്കറ്റിന് ഒരു അവസരം കൂടി ലഭിച്ചെങ്കിലും അജ്‌സലിന് മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയില്‍ കാലിക്കറ്റ് അറ്റാക്കിങ്ങിന് മൂര്‍ച്ഛ കൂട്ടാന്‍ റിന്‍ഗനെയും മുഹമ്മദ് അഷ്റഫിനെയും പിന്‍വലിച്ച് ബോവാസോയെയും മുഹമ്മദ് ആഷിഖിനെയും ഇറക്കി. കളി ആവേശത്തോടെ പുരോഗമിക്കവേ 71-ാം മിനിറ്റില്‍ കണ്ണൂരിന് പെനാല്‍റ്റി ലഭിച്ചു. ബോക്സിനകത്ത് നിന്ന് അസിയര്‍ ഗോമസിനെ റിയാസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സിനാന്‍ ഗോളാക്കി മാറ്റി.

76-ാം മിനിറ്റില്‍ കണ്ണൂരിന്റെ സിനാന് വീണ്ടും അവസരം ലഭിച്ചു. ഗോള്‍ കീപ്പര്‍ അല്‍കേഷ് എടുത്ത ഗോള്‍ കിക്ക് ഷിജിന്‍ പിന്നിലേക്ക് ഹെഡ് ചെയ്ത് നല്‍കി. കാലിക്കറ്റ് ഗോള്‍കീപ്പര്‍ ഹജ്മലില്‍ നിന്ന് പന്ത് തട്ടി എടുത്ത സിനാന്‍ ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഹജ്മല്‍ രക്ഷകനായി. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി കാലിക്കറ്റ് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും വാരിയേഴ്‌സ് ഗോളി അല്‍കേഷ് രാജിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണൂര്‍ വാരിയേഴ്‌സ് ആദ്യമായി സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിലേക്ക് കുതച്ചു.

 

Tags: Kannur WarriorsSuper League Football
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് പോരാട്ടത്തില്‍ നിന്ന്‌
Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സിന് സെമി പ്രതീക്ഷ

കണ്ണൂര്‍ വാരിയേഴ്സ് പരിശീലനത്തില്‍
Football

കണ്ണൂര്‍ വീണ്ടും സ്വന്തം കളിമുറ്റത്ത്, എതിരാളികള്‍ കൊമ്പന്‍സ്

Football

ബ്ലാസ്റ്റേഴ്‌സ് താരം എബിന്‍ ദാസിനെയും സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്സ്

Football

സൂപ്പര്‍ ലീഗ് കേരള: ‘കണ്ണൂര്‍ യോദ്ധാക്കള്‍’ ഒരുക്കം തുടങ്ങി

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.