കൊല്ലം: കടയ്‌ക്കലില്‍ സിപിഎം അക്രമത്തിനിരയാവരുടെ വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കടക്കല്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനുപമ, രണ്ടാം സ്ഥാനത്ത് എത്തിയ കുറ്റിക്കാട് സ്ഥാനാര്‍ത്ഥി അനൂപ്, വടക്കേ വൈന്‍ വടക്കേ വയല്‍ സ്ഥാനാര്‍ത്ഥി അനുപമ എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ നേതാക്കളോട് ഇവര്‍ വിവരിച്ചു. ഏതു പ്രതിസന്ധിയിലും ഒപ്പം കാണുമെന്നും തങ്ങളുടെ പ്രവര്‍ത്തകരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് പറഞ്ഞു. വിഷയം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഭയന്ന് പിന്മാറാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. അടുത്തയാഴ്ച സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കുന്ന മഹാ വിജയസമ്മേളനം കടയ്‌ക്കലില്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പ്രദീപ് ,ബിജെപി സംസ്ഥാന സമിതി അംഗം ടി ആര്‍ അജിത് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആലുംചേരി ജയചന്ദ്രന്‍,എ ആര്‍ അരുണ്‍, തിരുവനന്തപുരം മേഖലാ സെക്രട്ടറി വടമണ്‍ ബിജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ വയ്യാനം സുരേഷ്, ഉമേഷ് ബാബു പുത്തയം ബിജു, മണ്ഡലം പ്രസിഡന്റുമാരായ ജയകുമാര്‍,ലക്ഷ്മി പ്രസാദ്, എന്നി എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
















