പാലക്കാട്: 25 വര്‍ഷം ഭരിച്ച പുതൂര്‍ പഞ്ചായത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട് എല്‍ഡിഎഫ്. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റ് പോലും ഇക്കുറി നേടാന്‍ കഴിഞ്ഞില്ല. 14 വാര്‍ഡുകളിലും എല്‍ഡിഎഫ് മല്‍സരിച്ചിരുന്നു. സിപിഎമ്മും സിപിഐയും ഏഴുവീതം സീറ്റുകളില്‍ ജനവിധി തേടിയെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു. ആദിവാസികള്‍ക്ക് മേല്‍ക്കൈയുള്ള പഞ്ചായത്താണ് പുതൂര്‍.
ഒമ്പത് സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. പഞ്ചായത്ത് അദ്ധ്യക്ഷയും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് തോറ്റു.
എല്‍ഡിഎഫിന് കോട്ടകളായിരുന്ന അഞ്ചു വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. 2020ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് (6), യുഡിഎഫ് (3), ബിജെപി (3) എന്നിങ്ങനെയായിരുന്നു സീറ്റുകള്‍ നേടിയത്.
















