തിരുവനന്തപുരം :കോര്‍പറേഷനില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുമായി നഗരം ചുറ്റി ബിജെപിയുടെ വിജയാഹ്ലാദം.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് നഗരം ചുറ്റി ജനങ്ങളെ അഭിവാദ്യം ചെയ്തത്.സിറ്റി പ്രസിഡന്റ് കരമന ജയനും പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നിന്ന് നഗര പ്രദേശങ്ങളിലേക്ക് റാലി നടത്തി. വഴിയോരങ്ങളില്‍ നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ടായിരുന്നു നഗരം ചുറ്റിയത്.
അതേസമയം,മേയറെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
101 വാര്‍ഡുളള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ 50 ഇടത്താണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി പാറിച്ചത്.ഈ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ അഭിനന്ദനം അറിയിച്ചിരുന്നു.
















