പാലക്കാട് : ഷൊർണൂരിൽ നഗരസഭയിൽ ബിജെപിക്ക് ആധിപത്യം. ഷൊർണൂരിൽ നഗരസഭയിൽ 20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ.10 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാർഡുകളിൽ എൽഡിഎഫ് നേടി. കോൺഗ്രസ് 3 സീറ്റുകൾ നേടി. 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.
കൂടാതെ പാലക്കാട് നഗരസഭയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നാലിടങ്ങളില്‍ എന്‍ഡിഎ മുന്നേറുമ്പോൾ യുഡിഎഫും എല്‍ഡിഎഫു മൂന്ന് ഇടങ്ങളില്‍ വീതം മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.
















