തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ സ്വദേശി ഹരിദാസ് (58)ആണ് മരിച്ചത്.
ജയിലിലെ നിര്‍മാണ യൂണിറ്റിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഹരിദാസ്.
ജയില്‍ വളപ്പിലുളള നിര്‍മാണ യൂണിറ്റില്‍ രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്ക് കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
















