തിരുവനന്തപുരം: ട്രെയിനിന് നേരെ കല്ലേറ്.ചൊവ്വാഴ്ച രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-മംഗലൂരു ജംഗ്ഷന്‍ മാവേലി എക്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല.
തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു കല്ലേറ്. ട്രെയിനിന്റെ എന്‍ജിനോട് ചേര്‍ന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്താണ് കല്ലേറുണ്ടായത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം.വിവരം റെയില്‍വെ അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
















