ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ സുപ്രീംകോടതി, സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ സ്ഥാപനങ്ങളെ റബ്ബര്‍ സ്റ്റാമ്പാക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വാദമുഖങ്ങളെ തകര്‍ത്ത് ബിജെപി എംപി നിഷികാന്ത് ദുബെ. പണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിട്ടുണ്ടെന്നും മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ഒരു ജൂനിയറെ ഇന്ത്യയുടെ ചീഫ് ജസ്റ്റാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ. മോദി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളെ തകര്‍ക്കുകയായിരുന്നു നിഷികാന്ത് ദുബെ.
1970കളില്‍ ഭരണഘടനാഭേദഗതികളിലൂടെ രാഷ്‌ട്രപതിയുടെ ഓഫീസിനെ വരെ റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റി. അതാണ് അടിയന്തരാവസ്ഥക്കാലത്ത് നടന്നത്. 1976ല്‍ ഇന്ദിരാഗാന്ധി രൂപീകരിച്ച സ്വരണ്‍ സിങ്ങ് സമിതി 42ാം ഭരണഘടനാഭേദഗതിയിലൂടെ രാഷ്‌ട്രപതിയുടെ അധികാരങ്ങളെ ഇല്ലാതാക്കി.അധികാരസ്ഥാപനങ്ങളെയും നിയമനങ്ങളെയും ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. അതുവരെ ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്‌ട്രപതിയുടെ അധികാരങ്ങളെക്കുറിച്ച് 121 ഇടങ്ങളില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. പക്ഷെ സ്വരണ്‍സിങ്ങ് സമിതിയുടെ ഒരൊറ്റ പരിഷ്കാരത്തിലൂടെ അതെല്ലാം നീക്കം ചെയ്തു. രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി.”- നിഷികാന്ത് ദുബെ ആഞ്ഞടിച്ചു.
















