Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയപാതയ്‌ക്ക് ദേവസ്വം ഭൂമി ഏറ്റെടുക്കല്‍; നഷ്ടപരിഹാരം ലഭിച്ചത് 27.01 കോടി, ക്ഷേത്രങ്ങളുടെ അവസ്ഥ ശോചനീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 06:33 am IST
inKerala

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റെടുത്തത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക 17 ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും. ആകെ 27.01 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഭൂമി വില സംസ്ഥാന സര്‍ക്കാരിനും കെട്ടിടത്തിന്റെ വില ദേവസ്വം ബോര്‍ഡിനുമാണ് നല്‍കിയിട്ടുള്ളത്. ക്ഷേത്രങ്ങള്‍ക്ക് താന്ത്രിക ചടങ്ങുകള്‍ നടത്തുന്നതിനും, പുന:പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നതിനും
പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെന്നും ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം, വിവരാവകാശ നിയമപ്രകാരം വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനി
ല്‍ വിളയിലിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

ജില്ലയില്‍ അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയാണ് ദേവസ്വം ബോര്‍ഡിന്റെ 17 ക്ഷേത്രഭൂമികളും കെട്ടിടങ്ങളും ഏറ്റെടുത്തത്. അമ്പലപ്പുഴയിലെ ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ചത്. 7.767 കോടി രൂപ. വണ്ടാനം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് 3.59 കോടിയും, നീര്‍ക്കുന്നം ശ്രീശങ്കരനാരായണ ക്ഷേത്രത്തിന് 4.49 കോടിയും അനുവദിച്ചു. ചെറിയ കലവൂര്‍ ക്ഷേത്രം-60.24 ലക്ഷം, വലിയകലവൂര്‍ ക്ഷേത്രം-1.23 കോടി, പുറക്കാട് ആനന്ദേശ്വരം ക്ഷേത്രം-33.25 ലക്ഷം, ഉറിയരി ഉണ്ണിത്തേവര്‍ ക്ഷേത്രം-72.90 ലക്ഷം, നവരാക്കല്‍ ക്ഷേത്രം- 1.24 കോടി, കാഞ്ഞൂര്‍ ക്ഷേത്രം-2.41 കോടി, ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം-7.38 ലക്ഷം, കൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം-1.13 കോടി, പള്ളിപ്പാട് ശ്രീകൃഷ്ണക്ഷേത്രം-7.44 ലക്ഷം, പുറക്കാട് മുരിക്കുവേലി ക്ഷേത്രം-1.02 കോടി, പട്ടണക്കാട് മഹാദേവ ക്ഷേത്രം-1.11 കോടി, തുറവൂര്‍ മഹാക്ഷേത്രം-38. 42 ലക്ഷം, കീരിക്കാട് രാമപുരം ക്ഷേത്രം -24.72 ലക്ഷം രൂപ, കുമാരപുരം തിരുവിലഞ്ഞാല്‍ ദേവീ ക്ഷേത്രത്തിന് ഭൂമിക്ക് 53.25 ലക്ഷവും, കെട്ടിടത്തിന് നഷ്ടപരിഹാരമായി 1.21 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതില്‍ രാമപുരം ക്ഷേത്രത്തിന്റെ തുക തര്‍ക്കമുള്ളതിനാല്‍ ജില്ലാ കോടതിയിലാണ് കെട്ടിവച്ചിരിക്കുന്നത്.

എന്നാല്‍ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ലഭിച്ചിട്ടും ക്ഷേത്രങ്ങളുടെ വികസനത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്ത ക്ഷേത്രങ്ങള്‍ മതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. പല ക്ഷേത്രങ്ങളുടെയും നിലവിലെ കെട്ടിടങ്ങള്‍ പലതും അത്യന്തം ശോചനീയാവസ്ഥയിലാണ്. ക്ഷേത്രങ്ങളുടെ വികസന, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ച ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയമാണ്. ദേശീയപാതയോരത്തെ ക്ഷേത്രക്കുളം മലിനമാണ്. സംരക്ഷണ ഭിത്തിയുമില്ല. മതില്‍ കെട്ടി സംരക്ഷിക്കാനും നടപടിയില്ല. മീന്‍ വണ്ടികളില്‍ നിന്നുള്ള മലിനജലം ക്ഷേത്രക്കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതികള്‍ ഉയരുന്നു.

 

Tags: Travancore Dewasom BoardDevaswom land acquisitionDevelopment of temples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; സന്നിധാനത്ത് എസ്.ഐ.ടി പരിശോധന ഇന്നും തുടരും

Kerala

ക്ഷേത്രവും ‘പുറമ്പോക്ക്’ എന്ന് റവന്യൂരേഖ; സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഇ ഡിയുടെ വഴിതെളിഞ്ഞു; എഫ്ഐആര്‍ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.