Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: ഓസീസ് മുന്നില്‍ 2-0; രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 04:49 am IST
in Cricket
ബ്രിസ്‌ബേനിലെ ഗബ്ബാ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ആഷസ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും സഹതാരങ്ങളും മൈതാനം വിടുന്നു

ബ്രിസ്‌ബേനിലെ ഗബ്ബാ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ആഷസ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും സഹതാരങ്ങളും മൈതാനം വിടുന്നു

ബ്രിസ്‌ബേന്‍: ആഷസില്‍ ഇംഗ്ലണ്ട് ചാരത്തില്‍ത്തന്നെ. രണ്ടാം ടെസ്റ്റിലും അവര്‍ക്ക് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ വിരുന്നുകാരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. അനിവാര്യമായിരുന്ന തോല്‍വിയുടെ ആഴം കുറയ്‌ക്കാനേ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 334 റണ്‍സിനെതിരെ ഓസീസ് 511 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ച നേരിട്ടെങ്കിലും 241 റണ്‍സെടുത്ത് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് ഓസീസ് വിജയിച്ചു. മിച്ചല്‍ സ്റ്റാര്‍ക് കളിയിലെ താരമായി.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ സാധിച്ച ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത് 64 റണ്‍സിന്റെ ലീഡ്. ഉറച്ച വിജയത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഓസീസിന് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(22)യും മാര്‍നസ് ലാബുഷെയ്‌നെ(മൂന്ന്)യും നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ് രണ്ട് പേരെയും പുറത്താക്കിയത്. അറ്റ്കിന്‍സണിനെ സിക്‌സര്‍ പറത്തിക്കൊണ്ട് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(23) ആണ് ഓസീസ് വിജയം പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ ജെയക്ക് വെതര്‍ലാന്‍ഡ്(17) പുറത്താകാതെ നിന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സുമായി നാലാം ദിവസം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വില്‍ ജാക്‌സും ചേര്‍ന്ന് 90 റണ്‍സ് കൂടി നേടി. ഏഴാം വിക്കറ്റില്‍ ആകെ 96 റണ്‍സ്. ഇംഗ്ലണ്ട് സ്‌കോര്‍ 224ല്‍ നില്‍ക്കെ വില്‍ ജാക്‌സി(41)നെ പുറത്താക്കി ഓസീസ് ബൗളര്‍ മൈക്കല്‍ നെസര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ സ്റ്റോക്‌സും നെസറിന് മുന്നില്‍ കീഴടങ്ങി. അര്‍ദ്ധ സെഞ്ച്വറി തികച്ച ഉടനെയായിരുന്നു സ്റ്റോക്‌സ്(50) പുറത്തായത്. പിന്നീട് 14 റണ്‍സ് കൂടി നേടുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ ബാക്കി രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. അറ്റ്കിന്‍സും(മൂന്ന്) ബ്രൈഡന്‍ കാഴ്‌സെ(ഏഴ്)യും ആണ് പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍(അഞ്ച്) നോട്ടൗട്ടായി നിന്നു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് നേടിക്കൊണ്ട് നെസര്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിന്റെ ആറ് വിക്കറ്റ് മികവാണ് ഓസീസ് വിജയത്തിന്റെ അടിത്തറയായത്. സ്‌കോട്ട് ബോളണ്ട് രണ്ടും ബ്രെണ്ടന്‍ ഡഗ്ഗറ്റ് ഒന്നും വിക്കറ്റ് നേടി. പരമ്പരയിലെ മൂന്നാം മത്സരം അഡ്‌ലെയ്ഡില്‍ 17ന് ആരംഭിക്കും.

Tags: Ashes seriesengland vs Australia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അടുത്തെത്തി അഭിനന്ദിക്കുന്നു
Cricket

ആഷസ്: ഇംഗ്ലണ്ടിന് 384; തുടക്കം ഗംഭീരമാക്കി ഓസീസ്

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് പ്രധാന ക്യൂറേറ്റര്‍ മാറ്റ് പേജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍
Cricket

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

Cricket

ആഷസ് പരമ്പര: സിഡ്‌നിയില്‍ അറ്റ്കിന്‍സണും കളിക്കില്ല

പുതിയ വാര്‍ത്തകള്‍

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.