ന്യൂദല്‍ഹി: സംസ്ഥാന ബാര്‍ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 30% സംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് യോഗമായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. സംവരണം നടപ്പിലാക്കുന്നതിന് അഭിഭാഷക നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമാണെന്നും നിരവധി സംസ്ഥാന ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഉടനടി മാറ്റങ്ങള്‍ വരുത്തുന്നത് ബുദ്ധിമുട്ടാകുമെന്നും ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്‌ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍
‘സംസ്ഥാന ബാര്‍ കൗണ്‍സിലുകളില്‍ 30% സംവരണം ഉറപ്പാക്കുന്ന തരത്തില്‍ ബിസിഐ നിയമങ്ങള്‍ രൂപപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും, അത് ഭാരവാഹി തസ്തികകള്‍ക്കും ബാധകമാകണമെന്നും’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
















