ഇടുക്കി: സിപിഎമ്മുമായി അകന്നു നിൽക്കുന്ന മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിൽ ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് തേടിയിറങ്ങി. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്‌ക്കിടെ മൂന്ന് തവണ രാജേന്ദ്രന്‍ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു.
‘തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന’ – രാജേന്ദ്രന്‍ പ്രതികരിച്ചു. നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.
















