കൊല്ലം: തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴ് വൈകിട്ട് ആറ് മുതല്‍ പോളിംഗ് ദിവസമായ ഡിസംബര്‍ ഒമ്പതിന് പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 നും റീപോളിംഗ് നടക്കുന്ന ദിവസങ്ങളിലും ‘ഡ്രൈ ഡേ’ ആയിരിക്കും. മദ്യംവില്‍ക്കുന്ന/വിളമ്പുന്ന വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍ എന്നിവ അടച്ചിടണം. വ്യക്തികള്‍ മദ്യംസൂക്ഷിക്കുന്നതും നിരോധിച്ചു.
ലൈസന്‍സില്ലാത്ത വ്യക്തികളുടെയും സ്ഥലങ്ങളിലെയും മദ്യ സംഭരണവും വില്‍പ്പനയും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
















