Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓണ്‍ലൈനുകളിലെ രാജ്യവിരുദ്ധ ഉള്ളടക്കം: കര്‍ശന നിയമവും പരിശോധനയും വേണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 09:09 am IST
inIndia

ന്യൂദല്‍ഹി: ഓണ്‍ലൈനുകളിലെ രാജ്യവിരുദ്ധ അശ്ലീല ഉള്ളടക്കങ്ങള്‍ വിലക്കാന്‍ കര്‍ശന നിയമം വേണമെന്ന് സുപ്രീംകോടതി. ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കാന്‍ ആധാര്‍ അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്ല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. അശ്ലീലം പുസ്തകത്തിലോ ചിത്രത്തിലോ ആവട്ടെ. പക്ഷെ പരസ്യമായിട്ടാണെങ്കില്‍ അതിന് നിയന്ത്രണവും വേണം. ഫോണ്‍ തുറന്നാല്‍ ഉടന്‍ നിങ്ങള്‍ക്ക് വേണ്ടത്തതോ കാണാന്‍ ആഗ്രഹമില്ലാത്തതോ ആകും പ്രത്യക്ഷപ്പെടുക. പിന്നെന്തു ചെയ്യും, കോടതി ചോദിച്ചു.

ചിലപ്പോള്‍ ഉള്ളടക്കത്തെപ്പറ്റി മുന്നറിയിപ്പ് ലഭിക്കുമെങ്കിലും അതു പോര, ഓണ്‍ലൈനില്‍ സൈറ്റുകള്‍ പരതുന്നവരുടെ പ്രായം പരിശോധിക്കാന്‍ കൂടി സംവിധാനം വേണം. ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തി പരിശോധിച്ചു നോക്കുക. അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസം വരികയാണെങ്കില്‍ അപ്പോള്‍ നോക്കാം. ഉത്തരവാദിത്തമുള്ള ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. അതുണ്ടായാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, അദ്ദേഹം പറഞ്ഞു. മോശം ഉള്ളടക്കമുള്ള പരിപാടികള്‍ അവതരിപ്പിച്ച പോഡ്കാസ്‌റ്റേഴ്‌സും കൊമേഡിയന്മാരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഒരു സ്വയം ഭരണസ്ഥാപനം വേണം. എന്ത് അനുവദിക്കാം എന്ത് അനുവദിക്കരുത് എന്ന് അവര്‍ തീരുമാനിക്കട്ടെ. ഇതേ സമയം പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ പാലിക്കപ്പെടണം, ആരുടെയും വായ മൂടിക്കെട്ടാന്‍ അനുവദിക്കുകയും ചെയ്യരുത്. അതു പോലെ വൈകല്യങ്ങള്‍ ഉള്ളവരെ അവഹേളിക്കാനും അനുവദിക്കാനാവില്ല. ഇക്കാര്യത്തിലും എസ്‌സി, എസ്ടി നിയമം പോലെ കര്‍ശന നിയമം വേണം. ഹാസ്യം ആരുടെയെങ്കിലും ചെലവില്‍ വേണ്ട, രണ്‍വീര്‍ അലഹ്ബാദിയയുടെ ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു.

ഓണ്‍ലൈനുകളില്‍ രാജ്യവിരുദ്ധ ഉള്ളടക്കങ്ങളും ധാരാളമാണ്. ഇത് ആശങ്കാകരമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്വയം നിയന്ത്രണം മതിയാകുമെന്ന് തോന്നുന്നില്ല. ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. രാജ്യവിരുദ്ധവും സാമൂഹ്യ ഘടന തകര്‍ക്കുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് സ്വയം നിയന്ത്രണം മതിയാകുമെന്ന് തോന്നുന്നില്ല. സമയക്കുറവാണ് പ്രശ്‌നം. എതെങ്കിലും ഒന്നില്‍ സര്‍ക്കാര്‍ പ്രതികരിക്കുമ്പോഴേക്കും ആ പരിപാടി ലക്ഷക്കണക്കിന് പേര്‍ കണ്ട് വൈറലായിക്കഴിഞ്ഞിരിക്കും, അദ്ദേഹം പറഞ്ഞു.

രാജ്യവിരുദ്ധമെന്ന് വാക്ക് അവ്യക്തമാണെന്നായി ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍. ഓണ്‍ ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഒരു ഉന്നത തല യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണി പറഞ്ഞു.

Tags: Supreme CourtAnti-national content onlineStrict laws and scrutiny needed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.