Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള: മലപ്പുറത്തെ തകര്‍ത്ത് കാലിക്കറ്റ് സെമിയില്‍

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 25, 2025, 04:21 am IST
inFootball
കാലിക്കറ്റ് എഫ്‌സിക്കായി ആദ്യ ഗോള്‍ നേടിയ ജോനാഥന്‍ പെരേരയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

കാലിക്കറ്റ് എഫ്‌സിക്കായി ആദ്യ ഗോള്‍ നേടിയ ജോനാഥന്‍ പെരേരയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് വിരുന്നിനെത്തിയ മലപ്പുറം എഫ്സിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്സി സെമിയിലേക്ക് കുതിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാലിക്കറ്റ് എഫ്സിയുടെ വിജയം. ജോനാഥന്‍ പെരേര, മുഹമ്മദ് അജ്സല്‍, ഫെഡറിക്കോ ബുവാസോ എന്നിവര്‍ കാലിക്കറ്റിനായി സ്‌കോര്‍ ചെയ്തപ്പോള്‍ മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ എയ്തോര്‍ അല്‍ഡലിറിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

കളിയുടെ 54-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു പുറത്തുപോയി. ഇതോടെ പത്തുപേരുമായാണ് മലപ്പുറം പിന്നീട് കളിച്ചത്. എട്ട് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്. 34173 കാണികള്‍ ഇന്നലെ മത്സരം കാണാന്‍ ഗ്യാലറിയിലെത്തി.

കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റവുമായാണ് കാലിക്കറ്റ് എഫ്സി ഇറങ്ങിയത്. നായകന്‍ പ്രശാന്ത് ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ സൈഡ് ബെഞ്ചിലേക്ക് മാറി. മലപ്പുറം എഫ്സി ഗോളി ഉള്‍പ്പെടെ ആറ് മാറ്റങ്ങളാണ് വരുത്തിയത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ മുഹമ്മദ് അസ്ഹറിന് പകരം മുഹമ്മദ് ജസീന്‍ എത്തി. അവരുടെ ഗോളടിക്കാരന്‍ ജോണ്‍ കെന്നഡി, അഭിജിത്ത്, ഐറ്റര്‍, അഖില്‍ പ്രവീണ്‍ കുമാര്‍, ടോണി എന്നിവര്‍ക്ക് പകരം റോയ് കൃഷ്ണ, നിതിന്‍ മധു, ജിതിന്‍ പ്രകാശ്, മുഹമ്മദ് ഇര്‍ഷാദ്, ഗാനി നിഗം എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

കാലിക്കറ്റിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ കാലിക്കറ്റ് ഗോളിനടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പിഴച്ചു. 12-ാം മിനിറ്റില്‍ കാലിക്കറ്റ് മുന്നിലെത്തി. ഏകദേശം 35 വാര അകലെ നിന്ന് ജോനാഥന്‍ പെരേര തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര്‍ മുഴുനീളെ പറന്ന മലപ്പുറം എഫ്സി ഗോളി മുഹമ്മദ് ജസീനെ നിഷ്പ്രഭമാക്കി വലയില്‍ തറച്ചു കയറി. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഏറ്റവും മികച്ച ഗോള്‍. 16-ാം മിനിറ്റില്‍ മലപ്പുറത്തിന് ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അബ്ദലെയുടെ കിക്ക് ബോക്സിലേക്ക് താഴ്ന്നിന്നിറങ്ങിയെങ്കിലും സഹതാരങ്ങള്‍ക്ക് ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് ഇരു ഭാഗത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ഒരു ഗോളവസരം വന്നത് 40-ാം മിനിറ്റിലാണ്. മുഹമ്മദ് ആസിഫ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത നല്ലൊരു ഷോട്ട് മലപ്പുറം ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. അഞ്ച് മിനിറ്റിനു ശേഷം ലഭിച്ച ഫ്രീ കിക്കും മുതലാക്കാന്‍ കാലിക്കറ്റിന് കഴിഞ്ഞില്ല. ഇതോടെ 1-0 ന്റെ ലീഡുമായി കാലിക്കറ്റ് ഇടവേളയ്‌ക്കു കയറി. ആദ്യ പകുതിയില്‍ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം, എല്‍ ഫോര്‍സി, ഇര്‍ഷാദ് എന്നിവര്‍ക്കും കാലിക്കറ്റിന്റെ ജോനാഥന്‍ പെരേരക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലപ്പുറം ഇഷാന്‍ പണ്ഡിത, എയ്തോര്‍ അല്‍ഡലിര്‍ എന്നിവരെ കൊണ്ടുവന്നു. അന്‍പത്തിനാലാം മിനിറ്റില്‍ റോഷലിനെ ഫൗള്‍ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും വാങ്ങി കളം വിട്ടു. ഇതോടെ പത്തുപേരായി അവര്‍ ചുരുങ്ങി. അറുപതാം മിനിറ്റില്‍ എല്‍ ഫോര്‍സിയുടെ ഗോളുറച്ച പാസ് ഇഷാന്‍ പണ്ഡിത അടിച്ചത് കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുണ്‍ കുമാര്‍ എന്നിവരെ ഇറക്കി. എണ്‍പതാം മിനിറ്റില്‍ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകന്‍ എയ്തോര്‍ അല്‍ഡലിര്‍. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്സലിന്റെ ഹെഡ്ഡര്‍ കാലിക്കറ്റിന് വീണ്ടും ലീഡ് നല്‍കി (21). ലീഗില്‍ അജ്സല്‍ ആറ് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോള്‍ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (31).

മഞ്ചേരിയില്‍ നടന്ന ആദ്യപാദത്തില്‍ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

Tags: Kerala Super LeagueCalicut FCMalappuram FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.