Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ ഉകാസ, ബെംഗളൂരു സ്വദേശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 04:44 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഉകാസ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്നു നിഗമനം. വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിനെ വിദേശത്തു നിന്നു നിയന്ത്രിച്ചിരുന്നത് ഉകാസയാണ്. ഇയാള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, രാമേശ്വരം കഫെ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഉകാസയാണ്.

ബെംഗളൂരു സ്വദേശിയായ ഇയാള്‍ എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം 2012ല്‍ രാജ്യം വിട്ടു. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍പ്പെട്ടതോടെ പാകിസ്ഥാനിലേക്കു കടന്നു. അവിടെ നിന്ന് അഫ്ഗാനിലെത്തി പരിശീലനം നേടി. ദല്‍ഹി സ്‌ഫോടനക്കേസില്‍ ഡോക്ടര്‍മാരുടെയും ജെയ്‌ഷെയുടെയും ഇടനിലക്കാരനായത് ഉകാസയാണ്. വിദേശത്തിരുന്ന് ഇയാള്‍ സ്‌ഫോടനത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൈമാറി. സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ഡോ. മുസമില്‍ ഷഹീദ് അഫ്ഗാന്‍ വഴി തുര്‍ക്കിയിലെത്തി ഉകാസയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്‍ഐഎ ഭീകര ലിസ്റ്റില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇടംപിടിച്ചയാളാണ് മുഹമ്മദ് ഷാഹിദ് ഫൈസല്‍. എന്നാല്‍ മുസമിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉകാസ എന്ന ഇയാളുടെ കോഡ് പുറത്തുവരുന്നത്. 2008ലെ ഫരീദാബാദ്, അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ മിര്‍സ ഷഹാബ് ബെയ്ഗിനും സ്‌ഫോടനത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു.

അതേസമയം മുസമില്‍ സ്‌ഫോടനത്തിനായുള്ള വസ്തുക്കള്‍ തയാറാക്കിയിരുന്നത് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് ഉപയോഗിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുസമിലെ വാടക വീട്ടില്‍ നിന്ന് ഗ്രൈന്‍ഡറുകളും ധാന്യ മില്ലും, ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. സ്‌ഫോടനത്തിനുള്ള യൂറിയ പൊടിച്ചത് ധാന്യമില്ലിലാണ്. ഇവിടെ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റും രാസ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

Tags: #UkasaDelhi Red Fort blast updatesBengaluru native
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

Kerala

രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയാക്കിയെന്ന് മറ്റൊരു യുവതി

India

സ്‌ഫോടനത്തിനു പദ്ധതിയിട്ടത് 2023ല്‍; മുടക്കിയത് ലക്ഷങ്ങള്‍

India

ദല്‍ഹി സ്‌ഫോടനം: പാക്, അഫ്ഗാന്‍ ഭീകരരുമായും ബന്ധം

India

2008 ഭീകരാക്രമണത്തിലെ പ്രതി അല്‍ ഫലാഹിലെ പൂര്‍വ വിദ്യാര്‍ത്ഥി ഒളിവില്‍ പോയത് പാകിസ്ഥാനിലേക്ക്, ഐഎസില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.