ഷിംല : ഹിമാചൽ പ്രദേശിലെ സഞ്ജൗലി മസ്ജിദിലേയ്‌ക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചേക്കുമെന്ന് റിപ്പോർട്ട് . മസ്ജിദിലെ ആരാധനയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, സീൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിവരികയാണ്.
“ഭരണ ഉദ്യോഗസ്ഥർ ഇവിടെയെത്തി, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. തർക്കസ്ഥലത്തേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു, സർക്കാർ ഇത് അംഗീകരിച്ചു. ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത വ്യാജ എഫ്‌ഐആർ പിൻവലിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി “ വിശ്വഹിന്ദു പരിഷത്ത് നേതാവ് കമൽ ഗൗതം പറഞ്ഞു.
സഞ്ജൗലി പള്ളി പൊളിക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും കമൽ ഗൗതം പറഞ്ഞു. ഇതിനായി , എട്ടംഗ കമ്മിറ്റി രൂപീകരിച്ചു. മരണം വരെ നിരാഹാരം തൽക്കാലം നിർത്തിവച്ചിരിക്കുകയാണെന്നും എന്നാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുന്നതുവരെ റിലേ നിരാഹാരം തുടരുമെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. ഭരണകൂടം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും പ്രസ്ഥാനം സമാധാനപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.











