Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശാങ്കം മുഖാമുഖം: മാറുക തന്നെ ചെയ്യും

ബിജെപിയുടെ പ്രവര്‍ത്തനങ്ങളും നയങ്ങളും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:10 am IST
inKerala, BJP

ഈ തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതു ശതമാനം വോട്ട് നേടിയ പാര്‍ട്ടിയാണ് ബിജെപി. ഈ തെരഞ്ഞെടുപ്പില്‍ അത് 25 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിക്കുന്ന ബിജെപി പ്രതിനിധികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന ഉണ്ടാകും. പലയിടത്തും ബിജെപി ഭരണത്തിലെത്തും. വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ആദ്യ ചവിട്ടുപടിയാണിത്. വികസനത്തിന്റെ വഴികള്‍ എങ്ങനെയാണ് സൃഷ്ടിക്കുകയെന്ന് അവതരിപ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ വോട്ട് തേടുന്നത്.

ബിജെപി ഒന്നും വെറുതെ പറയുന്ന പാര്‍ട്ടിയല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പ്രസ്ഥാനമാണ്. ചെയ്യാന്‍ കഴിയുന്നതേ ഞങ്ങള്‍ പറയാറുള്ളു. പറയുന്ന കാര്യങ്ങള്‍ ചെയ്യും. അക്കാര്യം ജനങ്ങള്‍ക്കറിയാം. ഇത്രയും കാലം അവര്‍ രണ്ടു മുന്നണികളെ പരീക്ഷിച്ചു. അവര്‍ നല്‍കിയതെല്ലാം വാഗ്ദാനങ്ങളായിരുന്നു. ഇനി പ്രതീക്ഷ ബിജെപിയിലാണ്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ മാതൃകയായി മുന്നിലുണ്ട്. കേന്ദ്രത്തിലെ മോദി ഭരണത്തിലെ വികസന മുന്നേറ്റവും ജനങ്ങള്‍ക്ക് മുന്നിലുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണവുമായി അവര്‍ താരതമ്യം ചെയ്യട്ടെ. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

രാഷ്‌ട്രീയമാറ്റം ഉറപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമായിട്ടാണ്. വികസിത കേരളം, വികസിത കോര്‍പ്പറേഷന്‍, വികസിത മുന്‍സിപ്പാലിറ്റി, വികസിത പഞ്ചായത്ത് എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണിത്. എത്രയോ കാലം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്, അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ബിജെപി-എന്‍ഡിഎ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് വികസിത കേരളമാണ്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ആരോഗ്യം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരവസരം തന്നാല്‍ മതി. അഴിമതിരഹിത ഭരണം തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ജനസേവനം ചെയ്യാനാണ് ഞങ്ങള്‍ ഈ രംഗത്തേക്ക് വന്നിരിക്കുന്നത്. എന്‍ഡിഎയാണ് ഇതിന് കഴിവുള്ള മുന്നണി. 24 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും, വര്‍ഷത്തില്‍ 365 ദിവസവും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാകും. ഈ ഉറപ്പ് നല്‍കിയാണ് പ്രചാരണത്തിനിറങ്ങുന്നത്.

വികസിത പ്ലാന്‍ അവതരിപ്പിക്കും

തിരുവനന്തപുരം അടക്കമുള്ള നഗരസഭകളിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തിനുള്ളില്‍ അഞ്ചു വര്‍ഷത്തെ വികസിത പ്ലാന്‍ അവതരിപ്പിക്കും. ഓരോ വര്‍ഷവും വാര്‍ഡ് തല പദ്ധതി റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കും. അധികാരം ലഭിച്ചാല്‍ ആദ്യ ഒരു വര്‍ഷം കൊണ്ട് തന്നെ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള തെരുവ്‌നായ പ്രശ്‌നം, വെള്ളക്കെട്ട്, മാലിന്യ പ്രശ്‌നം എന്നിവ പരിഹരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാനും നഗരവാസികളെ ബോദ്ധ്യപ്പെടുത്താനും ബിജെപിക്കായിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും നടപടികളുമുണ്ടാകും. അഴിമതി രഹിത ഭരണവും സമഗ്രവികസനവുമാണ് ബിജെപിയുടെ വാഗ്ദാനം.

മാറാത്തത് ഇനി മാറും

കേരളവും മാറ്റത്തിന്റെ പാതയിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിനനുസരിച്ച് മാറി. കേരളത്തിനും മാറാതിരിക്കാനാവില്ല. നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് രാഷ്‌ട്രീയമായും സങ്കുചിതമായുമുള്ള താല്പര്യങ്ങളുടെ പേരില്‍ കേരളം നിരാകരിച്ചു. പിഎം ശ്രീ പദ്ധതിയും ആയുഷ്മാന്‍ ഭാരതുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. അതിന്റെ എല്ലാം ഗുണഭോക്താക്കളാകേണ്ടത് കേരളത്തിലെ ജനങ്ങളാണ്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണി നേതാക്കളുടെ സങ്കുചിത താല്പര്യങ്ങളും വരട്ടു രാഷ്‌ട്രീയനിലപാടുകളും സംരക്ഷിക്കാന്‍ ജനങ്ങളെ ബലിയാടുകളാക്കുകയായിരുന്നു. അവര്‍ക്ക് സൗകര്യങ്ങളെല്ലാം നിഷേധിച്ചു. എന്നാല്‍ ഇനിയതു നടക്കില്ല. അണികള്‍ തന്നെ അവര്‍ക്കെതിരെ തിരിയുകയാണ്. ജനങ്ങള്‍ക്ക് സൗകര്യങ്ങളാണ് വേണ്ടത്. തൊഴിലാണ് വേണ്ടത്. വിദ്യാഭ്യാസത്തിന് നല്ല കോളജുകളും ചികിത്സയ്‌ക്ക് ആശുപത്രികളും മികച്ച അടിസ്ഥാന സൗകര്യങ്ങളും വേണം. അതിന് കേന്ദ്രത്തിലെ മോദി ഭരണത്തിനു സമാനമായ ഭരണ സംവിധാനം കേരളത്തിലും ഉണ്ടാകണം. അതു മനസ്സിലാക്കുന്ന ജനം ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുക തന്നെ ചെയ്യും. മാറാത്തത് മാറും.

ബീഹാര്‍ മാതൃകയാകും

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മാതൃകയാകും. ബീഹാറിലെ ജനങ്ങള്‍ വികസനത്തെയാണ് സ്വീകരിച്ചത്. 2014 ദേശീയ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്‌ട്രീയത്തിലും മാറ്റത്തിന് തുടക്കമിടും. ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളര്‍ച്ചയും അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. ബിജെപിയും എന്‍ഡിഎയും മുന്നോട്ടു വയ്‌ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്‌ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കുകയായിരുന്നു ബിഹാറിലെ ജനങ്ങള്‍. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ജംഗിള്‍ രാജ് രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞു. കേരളത്തിലെ ജനങ്ങളും ആ വഴിയെ തന്നെയാകും തീരുമാനമെടുക്കുക. വികസിത കേരളം സാധ്യമാകുക തന്നെ ചെയ്യും.

തയാറാക്കിയത്: ആര്‍. പ്രദീപ്‌

Tags: Bjp Keralakerala local body election 2025BJP state president Rajiv ChandrasekharBJP's activities and policies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.