Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 08:25 am IST
inKerala, Palakkad
കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം

പാലക്കാട്: തേരഴകിന്റെ സത്ത മുഴുവന്‍ സ്വാംശീകരിച്ച് കല്പാത്തിയില്‍ ഇന്ന് ദേവരഥസംഗമം നടക്കും. പുഴക്കരയിലെ പുണ്യഭൂമിയായ തേരുമുട്ടിയില്‍ അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തിയാണ് ദേവരഥങ്ങള്‍ സംഗമിക്കുക. ഇതിന്റെ ദര്‍ശനപുണ്യം അനുഭവിക്കുന്ന ആയിരങ്ങളുടെ മനസുകളില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാവും രണ്ടാം തേരുദിനമായ ഇന്നലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതിയാണ് രഥാരോഹണം ചെയ്ത് പ്രയാണത്തിനെത്തിയത്.

രാവിലെ രുദ്രാഭിഷേകം, വേദപാരായണസമാപനം, ആശീര്‍വാദം എന്നീചടങ്ങുകള്‍ക്കുശേഷം 10.50നും11.45നുമിടയ്‌ക്കായിരുന്നു രഥാരോഹണം. തുടര്‍ന്ന് ‘മന്തക്കര മഹാഗണപതിക്ക് ‘ജയ്’ വിളികളോടെ രഥപ്രയാണം തുടങ്ങി.

വൈകിട്ട് തായമ്പകക്കുശേഷമാണ് പ്രയാണം പുനഃരാരംഭിച്ചത്. മൂന്നാംതേരു ദിനമായ ഇന്ന് പഴയ കല്പാത്തി ലക്ഷ്മി നാരായണപെരുമാള്‍, ചാത്തപ്പുരം, പ്രസന്നമഹാഗണപതി എന്നീ ദേവതകള്‍ രഥാരോഹണം ചെയ്ത് പ്രയാണം നടത്തും.

കല്പാത്തിയിലെ നാലുക്ഷേത്രങ്ങളില്‍ നിന്നുള്ള ആറ് രഥങ്ങളും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തുന്നു എന്ന പ്രത്യേകതയും മൂന്നാംതേര് ദിവസത്തിനുണ്ട്. രണ്ടുദിവസമായി തേരിലേറി പ്രയാണം ദേവതകളെ കാണാനും തേരുവലിക്കാനുമായി ആയിരങ്ങളാണ് ഗ്രാമവീഥികളിലെത്തിയത്. ഒന്നാം തേരുദിനത്തില്‍ കല്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വതിമാരും, ഗണപതിയും, വളളി ദൈവാന സമേത സുബ്രഹ്‌മണ്യ സ്വാമിയുമാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്.

രണ്ടാം തേരുദിനമായ ഇന്നലെ ഗണനായകനായ മന്തക്കര മഹാഗണപതിയും ഗ്രാമവീഥികളിലെത്തി. ഈ ദേവതകള്‍ക്കൊപ്പം ഇന്ന് പ്രയാണം തുടങ്ങുന്ന രണ്ടുദേവകളും വിശാലാക്ഷിസമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയില്‍
സംഗമിക്കുന്നതാണ് രഥസംഗമം.

രഥോത്സവത്തിനെത്തുന്നവരുടെ സുരക്ഷയ്‌ക്കായി പോലീസുകാര്‍ക്കുപുറമെ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Tags: പാലക്കാട്ദേവരഥ സംഗമംകല്പാത്തി ദേവരഥസംഗമംകല്പാത്തി രഥോത്സവം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

ONAM BUMPER
Palakkad

തിരുവോണം ബംബര്‍: രണ്ട് ലക്ഷം ടിക്കറ്റ് വിറ്റ് പാലക്കാട് ഒന്നാമത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.