Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

സബ്‌സിഡി സാധനങ്ങള്‍ക്കായി മാസാദ്യത്തിലെത്തുന്നവരോട് സ്റ്റോക്കില്ലെന്നും മാസാവസാനമായാല്‍ കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് കേള്‍ക്കുക. മാത്രമല്ല, ഔട്ട്ലെറ്റിലെ ജീവനക്കാരാകട്ടെ ശബരി ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു പകരം ആളുകളോട് കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണത്രെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 10:59 am IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുമ്പോഴും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാക്കനി. ഓണക്കിറ്റിനും ഇത്തവണ സാധ്യതയില്ല. സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.  

പൊതുവിപണിയില്‍ ഉണക്കമുളകിന് 360 രൂപയോളമാണ് വിലയെന്നിരിക്കെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 96 രൂപക്ക് ലഭിക്കും. ഒരു കാര്‍ഡിന് അരക്കിലോയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മിക്ക ഔട്ട്‌ലെറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണക്ക മുളക് കിട്ടാനില്ല. 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 10 കിലോ നല്‍കുന്ന ജയ, കുറുവ അരിക്ക് മാസത്തില്‍ രണ്ടു തവണ കയറിയിറങ്ങണം. പൊതുവിപണിയില്‍ തുവര പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല എന്നിവക്കൊക്കെ 120-160 രൂപ വരെയാണ് വില. എന്നാല്‍ സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ ഇവക്കെല്ലാം 70-80 രൂപ വരെയാണ് സബ്‌സിഡി നിരക്ക്.  

മിക്കയിടത്തും കഴിഞ്ഞ മാസം പരിപ്പ്, ഉഴുന്ന് എന്നിവ ലഭ്യമായിരുന്നില്ല. മാത്രമല്ല, സബ്‌സിഡി സാധനങ്ങള്‍ക്കായി മാസാദ്യത്തിലെത്തുന്നവരോട് സ്റ്റോക്കില്ലെന്നും മാസാവസാനമായാല്‍ കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് കേള്‍ക്കുക. മാത്രമല്ല, ഔട്ട്ലെറ്റിലെ ജീവനക്കാരാകട്ടെ ശബരി ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു പകരം ആളുകളോട് കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണത്രെ.  

ഓണം ഫെയറിലാണ് സാധാരണക്കാരുടെ പ്രതീക്ഷ. നേരത്തെ 160 രൂപയുണ്ടായിരുന്ന ശബരി ബ്ലെന്‍ഡഡ് ടീയ്‌ക്ക് ഇപ്പോള്‍ 260 രൂപയായി. സംസ്ഥാനത്താകമാനം 93.85 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളതെന്നിരിക്കെ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകളായി തരം തിരിച്ചിട്ടുണ്ട്. ഒരു കിറ്റിന് 450 രൂപ കണക്കാക്കിയാല്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കണമെങ്കില്‍ 425 കോടി രൂപ വേണം. ഇതില്‍ മഞ്ഞക്കാര്‍ഡുകള്‍ക്ക് മാത്രമാണെങ്കില്‍ 27.80 കോടി രൂപയും പിങ്ക് കാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 160 കോടിരൂപയോളം രൂപയും വരും.  

പൊതുവിപണിയില്‍ കഴിഞ്ഞ മാസങ്ങളിലായി അരി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവക്ക് 30-40 ശതമാനം വരെ വിലയുയര്‍ന്നു. ശബരി വെളിച്ചെണ്ണക്ക് 127 രൂപയായെങ്കിലും പൊതുവിപണിയില്‍ കമ്പനി വെളിച്ചെണ്ണക്ക് 150 രൂപയില്‍ താഴെയായതോടെ ആവശ്യക്കാര്‍ കുറവാണ്. സബ്‌സിഡി സാധനങ്ങളില്ലാതായതോടെ പാക്കിങ് തൊഴിലാളികളും ദുരിതത്തിലാണ്. നേരത്തെ വിപണിയില്‍ വെളിച്ചെണ്ണക്ക് 240 രൂപയോളമായിരുന്നപ്പോള്‍ സപ്ലൈകോയില്‍ 92 രൂപയായിരുന്നു വിലയെങ്കിലും അരലിറ്ററാണ് 46 രൂപക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതാണ് പിന്നീട് 127 രൂപക്ക് നല്‍കാന്‍ തുടങ്ങിയത്.  

ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍ സീസണുകളില്‍ പ്രത്യേകമായ ഫെയറുകളും നടത്താറുണ്ട്. വിലക്കയറ്റത്തിനിടയിലും സബ്‌സിഡി സാധനങ്ങളും കിട്ടാക്കനിയാവുമ്പോള്‍ ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കാര്‍ഡുടമകള്‍.

Tags: പാലക്കാട്Supplycoസബ്‌സിഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.