Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 09:19 am IST
in Health

മെലിഞ്ഞിരിയ്‌ക്കുന്നത് അനാരോഗ്യ ലക്ഷണമൊന്നുമല്ല. എന്നാല്‍ വിളര്‍ച്ചയെന്ന തോന്നിപ്പിയ്‌ക്കുന്ന മെലിച്ചില്‍, തീരെ പുഷ്ടിയില്ലാതെ വല്ലാതെ ഉണങ്ങിയ ശരീരം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും നല്ലതല്ല. മെലിയുകയാണെങ്കിലും ആരോഗ്യകരമായി വേണം, മെലിയാന്‍.പാരമ്ബര്യം മുതല്‍ പോഷകങ്ങളുടെ കുറവും ചില അസുഖങ്ങളും വരെ കാരണമാകുന്നു. ചിലരെ സ്‌ട്രെസ് തടിപ്പിയ്‌ക്കുമെങ്കിലും ചിലരെ മെലിയിക്കാനും കാരണമാകും.ശരീരത്തിന് പുഷ്ടിയും തൂക്കവും ആവശ്യത്തിനുള്ള വണ്ണവുമുണ്ടാകാന്‍ കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്‌ക്കേണ്ടതില്ല.

നാടന്‍ മരുന്നുകളാണ് ഈ ഗുണം നല്‍കുക. ഇതിനുള്ള ചില പ്രത്യേക വീട്ടുവൈദ്യങ്ങള്‍ തന്നെയുണ്ട്. യാതൊരു ദോഷവും വരുത്താതെ, യാതൊരു രോഗവും വരുത്താതെ ആരോഗ്യകരമായി തൂക്കം കൂട്ടുന്നവ. ഇത്തരത്തിലെ ഒരു പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ,കടലമാവാണ് ഈ കൂട്ടിലെ പ്രധാന ചേരുവ. കടല പൊതുവേ തടിപ്പിയ്‌ക്കുന്നതാണ്. ആരോഗ്യകരമായ തൂക്കം നല്‍കുന്ന ഒന്ന്. ഇതു കൊണ്ടു തന്നെ കടലമാവിനും ഈ ഗുണമുണ്ട്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്‌ക്കുന്നതിലൂടെ ഈ ഗുണം ശരീരത്തിന് ലഭ്യമാകും.കടല മാവിനൊപ്പം ഈന്തപ്പഴം സിറപ്പും ഇതില്‍ ഉപയോഗിയ്‌ക്കുന്നുണ്ട്.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും ശരീര പുഷ്ടിയ്‌ക്കും ഈന്തപ്പഴം ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. ധാരാളം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ ഇത് അയേണിന്റെ ഏറ്റവും നല്ലൊരു ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.ഇവയ്‌ക്കൊപ്പം കാച്ചിയ പാലും ഉപയോഗിയ്‌ക്കുന്നു. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാല്‍സ്യവും പ്രോട്ടീനുമെല്ലാം ധാരാളം അടങ്ങിയ ഇത് കുഞ്ഞുങ്ങള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ആവശ്യമായ ഒരു പാനീയമാണ്.ഇതു തയ്യാറാക്കാന്‍ 2 സ്പൂണ്‍ കടലമാവ് എടുക്കുക. ഇതിലേയ്‌ക്ക് ഇത്ര തന്നെ ഈന്തപ്പഴം സിറപ്പും ചേര്‍ക്കുക. ഈന്തപ്പഴം അരച്ചു വീട്ടില്‍ സിറപ്പു തയ്യാറാക്കാം. അല്ലെങ്കില്‍ വാങ്ങാം. വീട്ടില്‍ തയ്യാറാക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍. വാങ്ങുന്നതാണെങ്കില്‍ ശുദ്ധമായതു നോക്കി വാങ്ങുവാന്‍ ശ്രമിയ്‌ക്കുക. ഈ രണ്ടു ചേരുവകളും നല്ല പോലെ കൂട്ടിയിളക്കുക.കൂട്ടിയിളക്കിയ ഈ ചേരുവയിലേയ്‌ക്ക് കാച്ചിയ പാല്‍ ഒഴിയ്‌ക്കണം. ഒരു ഗ്ലാസ് പാലിന് 2 ടീസ്പൂണ്‍ വീതം ഇവ മതിയാകും. ഇത് നല്ലപോലെ ഇളക്കുക.

ഈ പാല്‍ രാവിലെ വെറും വയറ്റില്‍ കുടിയ്‌ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇതിനു ബുദ്ധിമുട്ടാണെങ്കില്‍ രാത്രി കിടക്കാന്‍ നേരം കുടിയ്‌ക്കാം. ഇത് അടുപ്പിച്ച്‌ അല്‍പനാള്‍ കുടിയ്‌ക്കാം. ഗുണം ലഭിയ്‌ക്കും. വേണമെങ്കില്‍ മാത്രം ഇതില്‍ മധുരം ചേര്‍ക്കാം.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തടിയും തൂക്കവും വര്‍ദ്ധിപ്പിച്ച്‌ പുഷ്ടി നല്‍കാന്‍ സാധിയ്‌ക്കുന്ന ഒരു പാനീയമാണ് ഇത്. പല ആരോഗ്യപരമായ ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ചയൊഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. അയേണ്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം.കടല സാധാരണ ഗതിയില്‍ തലേന്നു രാത്രി കുതിര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിയ്‌ക്കുന്നതു തൂക്കം വര്‍ദ്ധിപ്പിയ്‌ക്കും. എന്നാല്‍ ഇത് പലര്‍ക്കും കഴിയ്‌ക്കാന്‍ മടിയാകും.

കടലയ്‌ക്ക് ചെറിയ ചവര്‍പ്പുള്ളതാണ് കാരണം. ഇവര്‍ക്ക് കടലമാവിന്റെ ഈ മിശ്രിതം കഴിയ്‌ക്കാം.തടിയും തൂക്കവും പുഷ്ടിയുമെല്ലാം വര്‍ദ്ധിപ്പിയ്‌ക്കാന്‍ നമ്മുടെ ഏത്തപ്പഴം ഏറെ നല്ലതാണ്. ഇത് പച്ചയ്‌ക്കോ അല്ലെങ്കില്‍ പുഴുങ്ങിയോ കഴിയ്‌ക്കാം. നെയ്യു ചേര്‍ത്തു വേവിച്ചു കഴിയ്‌ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായി തൂക്കം കൂടും. ഏത്തപ്പഴം പുഴുങ്ങി ഇതില്‍ തേങ്ങ ചിരകിയിട്ടു കഴിയ്‌ക്കുന്നതും നല്ലതാണ്.ഇതുപോലെ ചെറുപയര്‍ വേവിച്ചതില്‍ ശര്‍ക്കര ചേര്‍ത്തു കഴിയ്‌ക്കാം.

ഇല്ലെങ്കില്‍ നാളികേരം ചിരവിയിട്ടു കഴിയ്‌ക്കാം. ഇതും ശരീരം തടിപ്പിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

Tags: SLIMfathealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Health

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

Health

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

Health

മസ്തിഷ്‌ക ആരോഗ്യത്തിനും,  പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും  ഇത് നിർബന്ധമായും ശീലമാക്കണം

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

പുതിയ വാര്‍ത്തകള്‍

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.