ചെന്നൈ: ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരം സിനിമ കലാസംവിധായകന്‍ തൊട്ട തരണിക്ക് സമ്മാനിച്ചു. കലാസാഹിത്യ മേഖലകളിലെ മികച്ചസംഭാവനകള്‍ മാനിച്ച് നല്‍കിവരുന്ന പുരസ്‌കാരം ഫ്രാന്‍സിന്റെ ഉന്നതമായ സാംസ്‌കാരിക അംഗീകാരങ്ങളില്‍ ഒന്നാണ്.
തമിഴ്, മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകള്‍ക്ക് തൊട്ട തരണി കലാസംവിധായകനായിട്ടുണ്ട്. ഭാരത സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തൊട്ട തരണിക്ക് പുരസ്‌കാരം. ഫ്രഞ്ച് അംബാസഡര്‍ തിയറി മാഥോ ആണ് തരണിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ശിവാജി ഗണേശന്‍, കമല ഹാസന്‍, സത്യജിത്ത് റേ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്കും ഷെവലിയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.











