ന്യൂഡൽഹി: അയോധ്യയിലെ തർക്കമന്ദിരം ഇടിഞ്ഞതിന്റെ വാർഷിക ദിനമായ ഡിസംബർ 6-ന് രാജ്യം നടുങ്ങുന്ന സ്‌ഫോടനങ്ങൾ നടത്താൻ ജയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്തുവെന്ന നിർണായക വിവരങ്ങൾ പുറത്തുവന്നു.
പാകിസ്ഥാൻ പിന്തുണയുള്ള ഈ ‘വൈറ്റ്–കോളർ’ തീവ്രവാദ ശൃംഖല ഹരിയാന, ഉത്തർപ്രദേശ്, ജമ്മു–കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.
അന്വേഷണ പ്രകാരം, 6 നഗരങ്ങളിൽ 6 ബോംബുകൾ ഒരേസമയം പൊട്ടിക്കാൻ അവർ ആസൂത്രണം ചെയ്തിരുന്നു.1992-ലെ ബാബരി മസ്ജിദ് ഇടിഞ്ഞതിന്റെ ‘പ്രതികാരം’ നടത്താനായിരുന്നു ഈ വൻ ഗൂഢാലോചന.
ലക്നൗവിൽ പിടിയിലായ ഡോ. ഷാഹീൻ ഷാഹിദ്‍, ഡോ. പർവേസ് സയീദ് അൻസാരി എന്നിവരോട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയുടെ മുഴുവൻ രൂപവും വ്യക്തമാകുന്നത്.
നവംബർ 10-ന് ഡൽഹിയിൽ നടന്ന കാർ സ്‌ഫോടനവുമായി ബന്ധമുള്ള ജെഎം മോഡ്യൂളുമായി ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.
ജെയ്‌ഷെ മുഹമ്മദ് – അൻസാർ ഗസവത് ഉൽ ഹിന്ദ് ബന്ധമുള്ള മോഡ്യൂൾ രൂപീകരിക്കൽ.
ഹരിയാനയിലെ നുഹ്, ഗുരുഗ്രാം മേഖലകളിൽ നിന്ന് രാസവസ്തുക്കൾ, വളങ്ങൾ, വെടിയുണ്ടകൾ ശേഖരിക്കൽ.രാസവസ്തുക്കൾ ഉപയോഗിച്ച് ഐഇഡികൾ നിർമ്മിക്കൽ.
ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിച്ച് അംഗങ്ങളിൽ സ്ഫോടകവസ്തു വിതരണം. ഡിസംബർ 6- ന് ഒരേ സമയം പരമ്പര സ്‌ഫോടനങ്ങൾ നടപ്പാക്കൽ. എന്നിങ്ങനെ അഞ്ചുഘട്ടങ്ങളിലായിട്ടായിരുന്നു പദ്ധതി
പ്രധാനമന്ത്രി പങ്കെടുക്കുന്ന നവംബർ 25-ലെ അയോധ്യാ പരിപാടിയും സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നോയെന്ന് ഏജൻസികൾ പരിശോധിച്ചു വരുന്നു.
സമാന്തര ആക്രമണ സാധ്യത മുഴുവൻ തള്ളി പറയാനാകില്ലെന്നാണ് സൂചന.
ഡോ. ഷാഹീൻ ഷാഹിദിന്റെ മൊഴികളിലൂടെ സംഘത്തിന്റെ ധനശേഖരണ ശൃംഖല, മേൽനോട്ട സംവിധാനം, കമാൻഡ് ഘടന എന്നിവയെക്കുറിച്ച് അന്വേഷണത്തിന് കൂടുതൽ വ്യക്തത ലഭിച്ചു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുപി എ.ടി.എസ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
















