കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കെഎസ്യു പ്രവര്‍ത്തകരെ വെട്ടിനിരത്തിയെന്ന് ആക്ഷേപം.കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടാണ് കെഎസ്യു നേതാക്കളെ ഒഴിവാക്കിയതെന്നാണ് ആരോപണം.
ഉറക്കം നടിക്കുന്നവരെ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തുമെന്ന് കെഎസ് യു ജില്ലാ അധ്യക്ഷന്‍ അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കില്‍ എഴുതി. കൊല്ലം ഡിസിസി ഓഫീസില്‍ കെഎസ്യു പ്രതിഷേധിച്ചു.
കെഎസ്യു ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് കൈമാറിയിരുന്നു. 14 പേരുടെ പട്ടികയില്‍ ഒരാളെയാണ് പരിഗണിച്ചത്. സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്ന് സുള്‍ഫിക്കര്‍ പറയുന്നു. നേതൃത്വം കണ്ണുതുറക്കട്ടെ എന്ന് കരുതിയാണ് പോസ്റ്റ് ഇട്ടതെന്ന് അന്‍വര്‍ സുല്‍ഫിക്കര്‍ പറഞ്ഞു.
















