Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാം വിശ്വാസിയായിരുന്ന സുലൈമാൻ മാരിയോ ജോസഫായി ജിജിയെ വിവാഹം കഴിച്ചു: കുടുംബ ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കുന്ന കൗൺസിലർമാർ ആയി മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 10:01 am IST
inKerala

തൃശൂർ (13-11-2025); പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ഭർത്താവ് മാരിയോ തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് ജിജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒൻപത് മാസമായി ദമ്പതികൾ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും.

ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങൾ മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാർ ആയ മാരിയോയും ജീജിയും സോഷ്യൽ മീഡിയയിൽ പ്രചാരമുള്ള ദമ്പതികളാണ്. മാരിയോ ആൻഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാൻ ഉപദേശങ്ങൾ നൽകി വരുന്നവരായിരുന്നു ദമ്പതികൾ. ഇവരുടെ കുടുംബ കലഹമാണ് ഇപ്പോൾ അനുയായികളെ ഞെട്ടിച്ചിരിക്കുന്നത്.

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനിൽക്കുന്ന ശൈലിയിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകൾ ഫോളോ ചെയ്യുന്നുമുണ്ട്. ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗൺസലിംഗ് നൽകി പ്രശസ്തരായ ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.

യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ – ജിജി ദമ്പതിമാർ. കുടുംബ ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കുന്ന കൗൺസിലർമാർ എന്ന നിലയിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വർഷങ്ങളായി ധ്യാനങ്ങളും, നിർദ്ധനർക്ക് വീട് വെച്ച് കൊടുക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതർക്ക് ഉൾപ്പടെ ഇവർ വീടും വെച്ച് നൽകിയിട്ടുണ്ട്.

ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെന്നാണ് ജീജി മാരിയോ ആരോപിക്കുന്നത്. അന്നു വൈകുന്നേരം 5.30ഓടെ ജീജി മാരിയോ ഭർത്താവ് മാരിയോ ജോസഫിന്റെ വീട്ടിലെത്തി. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനാണ് ജീജി എത്തിയത്. എന്നാൽ സംസാരത്തിനിടെ തർക്കം വഷളായി. ഈ സമയത്ത് മാരിയോ ജീജിയുടെ തലയിൽ സെറ്റ്–ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചതായും, തുടർന്ന് ഇടത് കൈയിൽ കടിച്ചതായും, തലമുടി വലിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ ഏകദേശം 70,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മാരിയോ നശിപ്പിച്ചുവെന്നുമാണ് പരാതി.

 

Tags: crimeSulaimanJijiMario Joseph
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.