തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യാനുള്ള ചുമതല ലഭിച്ച പാർട്ടി ഭാരവാഹികളുടെ ഒപ്പ്, അതത് രാഷ്‌ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും അയയ്‌ക്കണം.
ചിഹ്നം ശിപാർശ ചെയ്യാനുള്ള അധികാരമുള്ള പാർട്ടി ഭാരവാഹികൾ സ്വകൈപ്പടയോടെ ഒപ്പുവെച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബർ 24 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.











