തുളസി വര്‍ഗ്ഗത്തില്‍പ്പെട്ടതും സുഗന്ധിയുമായ ഗൃഹവൈദ്യത്തിലെ പ്രധാന മൂലികയാണ് പനിക്കൂര്‍ക്ക. കേരളത്തില്‍ മിക്ക വീടുകളിലും കാണുന്ന ബഹുവര്‍ഷി ഓഷധിയാണിത്. ഭാരതത്തില്‍ 3000 അടി ഉയരമുള്ള നനവാര്‍ന്ന പ്രദേശങ്ങളില്‍ ഈ ഔഷധ സസ്യം ധാരാളമായി കാണപ്പെടുന്നു.
രസാദിഗുണങ്ങള്‍
രസം – തിക്തം, ലവണം, ക്ഷാരം.
ഗുണം – ലഘു, രൂക്ഷം, തീക്ഷ്ണം.
വീര്യം – ഉഷ്ണം.
വിപാകം – കടു.
കര്‍മ്മം – ജ്വരശമനം.
പനിക്കൂര്‍ക്കയില ചുമ, ജലദോഷം, പനി, ഗ്രഹണി, ഉദരകൃമി, വയറുകടി എന്നിവ ശമിപ്പിക്കും. ദഹനശക്തിയും രുചിയും വര്‍ദ്ധിക്കും. മലബന്ധം മാറ്റും. മൂത്രതടസ്സം, മൂത്രാശയ കല്ല് എന്നിവയ്‌ക്കും ഫലപ്രദം. കരള്‍ രോഗവും വായുകോപവും ശമിപ്പിക്കും. കഫം ഇളക്കും. കോളറ, മലേറിയ എന്നിവയ്‌ക്കും ഉത്തമം. അപസ്മാരവും ശമിപ്പിക്കും.
- സമൂലം ഔഷധം:
പനിക്കൂര്‍ക്കയില ചെറുതായി ചൂടാക്കി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ ചുമയും പനിയും ശമിക്കും. - പനിക്കൂര്‍ക്കയില അരച്ച് രാത്രിവെള്ളത്തില്‍ കലക്കി കുടിച്ച ശേഷം വയറിളക്കാന്‍ പറ്റിയ ത്രിഫല ചൂടുവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ ഉദരകൃമികള്‍ പുറത്ത് പോയി കൃമിശല്യം കുറയും.
- പനിക്കൂര്‍ക്കയില അരച്ച് ഉഴുന്നുപൊടിയിലോ ഗോതമ്പുമാവിലോ ചേര്‍ത്ത് വട ഉണ്ടാക്കി കഴിച്ചാല്‍ ഗ്രഹണി ശമിക്കും.
- പനിക്കൂര്‍ക്കയില, ഗ്രാമ്പു, ജാതിക്ക ഇവ സമമെടുത്ത് ചതച്ച് വെള്ളം തിളപ്പിച്ച് കഴിച്ചാല്‍ കോളറ ശമിക്കും.
- പനിക്കൂര്‍ക്കയില അരച്ചിട്ടാല്‍ ക്ഷുദ്രപ്രാണികളുടെ കടിയേറ്റ വിഷം ശമിക്കും.
- പനിക്കൂര്‍ക്കയില, വെളുത്തുള്ളി, ഇഞ്ചി ഇവ സമമെടുത്ത് അരച്ച് തേനില്‍ ചേര്‍ത്ത് അലിയിയിച്ചിറക്കിയാല്‍ ചുമ ശമിക്കും.
- പനിക്കൂര്‍ക്ക സമൂലമെടുത്ത് ശീതകഷായമുണ്ടാക്കി കഴിച്ചാല്‍ നീര്‍വീഴ്ച ശമിക്കും.
- പനിക്കൂര്‍ക്കയില അര്‍ക്കവിധി പ്രകാരമെടുക്കുന്ന രസം ഏത് രോഗത്തിനും നല്ലതാണ്.
പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ നീര്‍ നെറുകയില്‍ ഇറ്റിച്ചാല്‍ മുക്കടപ്പ് മാറും.














