Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമ പ്രവര്‍ത്തകന്റെ തിവ്രവാദികളെ പിന്തുണയക്കുന്ന പോസ്റ്റ്: വ്യാജ പ്രചരണത്തിന് എന്‍ മാധവന്‍കുട്ടിക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 10:03 pm IST
inKerala

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനായ എന്‍. മാധവന്‍കുട്ടിക്കെതിരെ കേസ്. നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച് ഫെയ്‌സ്‌ബുക്കില്‍ ഗൂഢാലോചനാ തീറിയുമായി രംഗത്തെത്തിയതാണ് മാധവന്‍കുട്ടിക്ക് വിനയായത്. സാമൂഹ്യപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാഞ്ചേരിയാണ് കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. മാധവന്‍കുട്ടിയുടെ പോസ്റ്റ് തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവഗണിച്ചാണ് മാധവന്‍കുട്ടിയുടെ പോസ്റ്റ്. ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്‍പായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ദേശാഭിമാനിയുടെ മുന്‍ റെസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ ആരോപണം.

”ബിഹാറിലെ ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വോട്ടുകള്‍ ധ്രുവീകരി ക്കാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു. രണ്ടാം റൗണ്ടില്‍ അതിനു കഴിയുമോ എന്ന തല്‍പരകക്ഷികളുടെ പരിശ്രമത്തിന്റെ ഭാഗമാണിത്.” എന്നായിരുന്നു പോസ്റ്റ്.

പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധവന്‍കുട്ടി എത്തിക്‌സ് ഇല്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലീലാ മേനോന്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകരെ പുകച്ചു പുറത്താക്കാന്‍ പണി എടുത്തുവെന്നതല്ലാതെ മാധ്യമരംഗത്ത് വലിയ സംഭാവനയൊന്നും ചെയ്യാത്ത മാധവന്‍കുട്ടി, ശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുന്നയാളാണെന്നാണ് വിലയിരുത്തല്‍.

സിപിഎം ആഭ്യന്തര സംഘര്‍ഷകാലത്ത്  ചാനല്‍ ചര്‍ച്ചകളില്‍ വന്ന് വി.എസ്. അച്ചുതാനന്ദനെ അടച്ചാക്ഷേപിക്കുന്നതായിരുന്നു ഹോബി. രാജ്യസഭാ സീറ്റിന് വേണ്ടിയായിരുന്നു പിണറായിയെ വല്ലാതെ തള്ളിമറിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായി. രാജ്യസഭാ സീറ്റ് പോയിട്ട് ഉപദേശക പദവി പോലും കിട്ടിയില്ല. അതോടെ പിണറായി ഭക്തി വിട്ടു. തുടര്‍ന്ന് ദേശാഭിമാനിയുടെ കസേരയും ഒഴിയേണ്ടി വന്നു.

നക്സലൈറ്റ് ബന്ധം പറഞ്ഞ് പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്ത താഹ, അല്ലന്‍ എന്നിവരുടെ മോചനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ സംസാരിച്ച് കയ്യടി വാങ്ങി. കേസരി മാസികയുടെ ചടങ്ങില്‍ മാതൃഭൂമി മുന്‍ എഡിറ്റര്‍ കെശവമേനോന്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി ഇട്ട പോസ്റ്റും വിവാദമായി. എസ്. ഗുരുമൂര്‍ത്തിയുടെ പെട്ടിയും തൂക്കി ആര്‍എസ്എസ് ഓഫീസുകളില്‍ കയറിയിറങ്ങിയ മാധവന്‍കുട്ടിയുടെ ‘ചരിത്രം’ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.

ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ മാധവന്‍ കുട്ടി എഴുതിയ കുറിപ്പും വിവാദമായി.  ‘ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന്, അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു’എന്നായിരുന്നു എഴുത്ത്‌

ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും മനസ്സിലാക്കും മുന്‍പേ ഗൂഢാലോചന തീറിയുമായി രംഗത്തെത്തിയ ഒരിക്കല്‍കൂടി തന്റെ അല്പത്വം കാണിച്ചിരിക്കുകയാണ് മാധവന്‍കുട്ടി.

Tags: N Madavankutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.