കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. കേരളത്തില്‍ നിന്നും ബെംഗളൂരുവില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായി ആയിരക്കണക്കിനാളുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് വലിയ അനുഗ്രഹമാണ് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റിന് ഡിമാന്‍ഡുള്ളത്. എറണാകുളത്തു നിന്നുള്ള മടക്കയാത്രക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. 550 പേര്‍ക്കാണ് ഒരു സര്‍വീസില്‍ യാത്രചെയ്യാവുന്നത്. ഇപ്പോഴത്തെ സമയക്രമം യാത്രക്കാരുടെ സൗകര്യമനുസരിച്ച് മാറുവാനും സാധ്യതയുണ്ട്.
ടിക്കറ്റ് നിരക്ക് (ഭക്ഷണത്തിന്റെ വില അടക്കം ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്ന ക്രമത്തില്‍)
എറണാകുളം-ബെംഗളൂരു (1615, 2980), തൃശൂര്‍-ബെംഗളൂരു (1505, 2770), പാലക്കാട്-ബെംഗളൂരു (1360, 2470), എറണാകുളം-തൃശൂര്‍ (440, 830), എറണാകുളം-പാലക്കാട് (605, 1145), എറണാകുളം-കോയമ്പത്തൂര്‍ (705, 1340).
സമയക്രമം: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം സൗത്ത് (26651). ബെംഗളൂരു-പുലര്‍ച്ചെ 5.10, കൃഷ്ണരാജപുരം -5.23-5.25, സേലം-8.13-8.15, ഈറോഡ്-9.00-9.05, തിരുപ്പൂര്‍ -9.45-9.47, കോയമ്പത്തൂര്‍-10.33-10.35, പാലക്കാട്-11.28-11.30, തൃശൂര്‍ -12.28-12.30, എറണാകുളം -1.50.
സമയക്രമം: എറണാകുളം സൗത്ത്-കെഎസ്ആര്‍ ബെംഗളൂരു (26652). എറണാകുളം-ഉച്ചയ്‌ക്ക് 2.20, തൃശൂര്‍-3.17-3.20, പാലക്കാട് 4.35-4.37, കോയമ്പത്തൂര്‍-5.20-5.23, തിരുപ്പൂര്‍ -6.03-6.05, ഈറോഡ് -6.45-6.50, സേലം -7.18-7.20, കൃഷ്ണരാജപുരം -10.23-10.25, ബെംഗളൂരു -11.00.















