Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹിന്ദുവിന്റെ വ്രതാനുഷ്ഠാനങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര

വിനീത വേണാട്ട് by വിനീത വേണാട്ട്
Nov 9, 2025, 02:40 pm IST
in Varadyam, Literature

ഹിന്ദുവിന്റെ ആചാര പദ്ധതികളെ കുറിച്ച് ഒരു കുഞ്ഞുമനസ്സില്‍ നിന്നുരുത്തിരിഞ്ഞ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ കഴിയാതെ പോയ ഒരമ്മയുടെ ധര്‍മ്മ സങ്കടം നേരില്‍ കാണാന്‍ ഇടവന്നതിനെ തുടര്‍ന്ന് വിനയന്‍ തേറായ്‌ക്കല്‍ ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിച്ച ഗ്രന്ഥമാണ് വ്രതാനുഷ്ഠാനങ്ങളിലൂടെ തീര്‍ത്ഥയാത്ര. ഗ്രന്ഥകര്‍ത്താവിന്റെ ദീര്‍ഘനാളത്തെ തപസ്യയാണ് അക്ഷരങ്ങളായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുവിന്റെ ആചാരങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍, പ്രശസ്ത ക്ഷേത്രങ്ങള്‍, ഐതിഹ്യങ്ങള്‍, പുണ്യ ദിനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

വ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായി വിശ്വസിക്കുന്ന ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ച് സവിസ്തരം പറഞ്ഞുകൊണ്ടാണ് വ്രതാനുഷ്ഠാനങ്ങളിലൂടെ തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്. വ്രതങ്ങള്‍ അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം, ഫലം, അനുഷ്ഠിക്കേണ്ട വിധം ഇതെല്ലാം ലളിതമായ ഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഏകാദശി വ്രതങ്ങളില്‍ പരമ പ്രാധാന്യം കല്‍പിക്കുന്ന ഗുരുവായൂര്‍ ഏകാദശിയെ കുറിച്ചും അതെപ്രകാരം നോല്‍ക്കണമെന്നും അറിയുമ്പോള്‍ നരനെ നാരായണനാക്കുന്ന വ്രതത്തിന്റെ മാഹാത്മ്യം കൂടുതല്‍ ബോധ്യമാകും. ഗുരുവായൂര്‍ ക്ഷേത്ര ഐതിഹ്യം, ദര്‍ശന പുണ്യം, ഗുരുവായൂരില്‍ ഭജനയിരിക്കേണ്ടുന്ന വിധം ഇതേക്കുറിച്ചെല്ലാം അറിയാന്‍ ഈ ഒരു ഗ്രന്ഥം മാത്രം വായിച്ചാല്‍ മതിയാകും.

നെയ് മലയില്‍ ഉപവിഷ്ടനായിരിക്കുന്ന ശ്രീ വടക്കുംനാഥനെക്കുറിച്ചുള്ള അറിവ് ആരിലും അത്ഭുതം ഉണര്‍ത്തും. അതില്‍ത്തന്നെ ഏറ്റവും ശ്രദ്ധേയം ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യേണ്ടുന്ന വിധം വിശദീകരിച്ചിരിക്കുന്നതാണ്. തൃശൂര്‍ ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ അറിവുകള്‍. വടക്കുംനാഥനെ നിത്യവും ദര്‍ശിക്കുന്നവര്‍ക്കുപോലും ഒരു പക്ഷേ ദര്‍ശനക്രമത്തെക്കുറിച്ച് ജ്ഞാനം ഉണ്ടാകണമെന്നുമില്ല. ക്ഷേത്ര സങ്കേതത്തില്‍ വടക്കുപടിഞ്ഞാറെ നാലമ്പലക്കെട്ടിലുള്ള ഋഷഭനെ വന്ദിക്കുന്നതിനുള്ള രീതി ആശ്ചര്യമുളവാക്കുന്നതാണ്. ഋഷഭന്‍ സദാ ധ്യാനനിമഗ്നനും നഗ്നനുമാണെന്നാണ് സങ്കല്‍പം. കൈകൊട്ടിയുണര്‍ത്തി വസ്ത്രത്തില്‍ നിന്ന് ഒരു നൂല്‍ എടുത്ത് വേണം ഇവിടെ ദര്‍ശനം. ഇത്തരത്തില്‍ ഉപദേവതകളേയും പ്രധാനമൂര്‍ത്തിയേയും എപ്രകാരം പ്രദക്ഷിണം വയ്‌ക്കണമെന്നറിയാന്‍ ഈ ഗ്രന്ഥം സഹായിക്കും.

ശ്രീപാര്‍വ്വതീ ദേവീ സുബ്രഹ്‌മണ്യന് വേല്‍ സമ്മാനിച്ച സുദിനമായ തൈപ്പൂയം, ദീപാവലി, വിഷു, തിരുവോണം, നവരാത്രി, ശ്രീരാമ നവമി, ഹനുമാന്‍ ജയന്തി, ധന്വന്തരി ജയന്തി, ശ്രീകൃഷ്ണ ജയന്തി, നാഗപഞ്ചമി തുടങ്ങി എല്ലാ വിശേഷ ദിനങ്ങളെക്കുറിച്ചും അവ എങ്ങനെ ആചരിക്കണമെന്നതിനെക്കുറിച്ചും ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാം. ഇതോടൊപ്പം പ്രധാന മൂര്‍ത്തികളെ ഉപാസിക്കുന്നതിനുള്ള മന്ത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. മണ്ഡലം-മകരവിളക്ക് വ്രതാനുഷ്ഠാനം എപ്രകാരം അനുഷ്ഠിക്കണമെന്നും പ്രതിപാദിച്ചിട്ടുണ്ട്. നിത്യജീവിതത്തില്‍ ദേവീ കടാക്ഷം സിദ്ധിക്കാന്‍ ലളിതാസഹസ്രനാമവും ദേവീ മാഹാത്മ്യവും പാരായണം ചെയ്യേണ്ടുന്ന വിധം, ഫലം ഇതേക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഒപ്പം ആചാര സംബന്ധമായ, പ്രാര്‍ത്ഥനാ സംബന്ധമായ നുറുങ്ങ് അറിവുകള്‍ കൊണ്ടും സമ്പന്നമാണ് വ്രതാനുഷ്ഠാനങ്ങളിലൂടെ തീര്‍ത്ഥയാത്ര എന്ന ഗ്രന്ഥം. എഴുത്തുകാരന്റെ കേവല നിരീക്ഷണങ്ങള്‍ മാത്രമല്ല ഈ ഗ്രന്ഥത്തിന് ആധാരം. അദ്ദേഹം സ്വജീവിതത്തില്‍ അനുഷ്ഠിച്ച് അനുഭവിച്ചറിഞ്ഞ ആത്മീയാനുഭൂതികൂടിയാണ് വാഗ് ചൈതന്യങ്ങളായി വായനക്കാരിലേക്ക് എത്തുന്നത്. സ്വധര്‍മവും, ആചാരങ്ങളും എപ്രകാരം അനുഷ്ഠിക്കണം എന്ന് അറിയാതെ പോകുന്ന ഹൈന്ദവ ജനതയ്‌ക്കായി പകര്‍ന്നു നല്‍കുന്ന ജ്ഞാനത്തിന്റെ അമൂല്യ നിധിശേഖരമാണ് ഈ ഗ്രന്ഥം എന്ന് നിസ്സംശയം പറയാം. ഓരോ ഹിന്ദുവും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട, വരും തലമുറയ്‌ക്കായി കരുതി വയ്‌ക്കേണ്ട ഉത്തമ ഗ്രന്ഥമാണ് വിനയന്‍ തേറായ്‌ക്കല്‍ എഴുതിയ വ്രതാനുഷ്ഠാനങ്ങളിലൂടെ തീര്‍ത്ഥയാത്ര.

 

Tags: Malayalam LiteratureBook ReviewHindu fasting rituals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-2

Varadyam

കവിത: സങ്കല്പം

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

Varadyam

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.