Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനരപി ജനനം പുനരപി മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:15 am IST
in Samskriti

നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കര്‍മ്മനിയോഗങ്ങളുടെ അനിവാര്യത പുനര്‍ജന്മം ഉണ്ടെന്നതു സാധൂകരിക്കുകയാണ്. പ്രപഞ്ച നിലനില്‍പ്പിനൊ താളാത്മകതയുടെ ഭാഗമാണ് ജന്മപുനര്‍ജ്ജന്മങ്ങള്‍. എന്തുകൊണ്ടാണ് പുനര്‍ജന്മത്തില്‍ വിശ്വസിക്കേണ്ടത്? ഞാന്‍ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഈ ജന്മത്തിനു മുന്‍പും ശേഷവും ഞാന്‍ നിലനില്‍ക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാന്‍ ഒരു ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു പോകുമ്പോള്‍ സംസ്‌കാര സഞ്ചയവും എടുത്താണ് പോവുക.

പൂര്‍വ്വജന്മ സംസ്‌കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഈ ജന്മത്തില്‍ സ്വാധീനിക്കും. നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ജന്മനാല്‍ തന്നെ നീതിനിഷേധിക്കപ്പെട്ടവരായി പിറക്കുന്നതിനും ചില കുട്ടികളില്‍ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങള്‍ കാണപ്പെടുന്നതും ഒരമ്മയുടെതന്നെ മക്കള്‍, ഒരേ സാഹചര്യത്തില്‍ വളര്‍ന്ന്, ഒരേ വിദ്യാഭ്യാസം നേടിയിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നതിനുമൊക്കെ കാരണം പൂര്‍വ്വജന്മസംസ്‌കാരത്തിന്റെ പ്രഭാവമല്ലാതെ മറ്റെന്താണ്.

ഓരോരുത്തരുടേയും ഡിഎന്‍എ പരിപൂര്‍ണമായും വ്യത്യസ്തമാകുന്നതുപോലെ ഓരോരുത്തരുടേയും പൂര്‍വ്വജന്മസംസ്‌കാരവും യാതൊരു സാമ്യവുമില്ലാതെ പ്രതിജനഭിന്നമായിരിക്കും. ജനനം, വളര്‍ച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങള്‍ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. ശരീരത്തെ സംബന്ധിച്ച് ഈ അവസ്ഥകള്‍ അന്തിമമാണെങ്കിലും ആത്മാവ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രംഗപ്രവേശം ചെയ്യുക മാത്രമാണ്.

പുനര്‍ജന്മത്തെ കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിലൂടെ തന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ക്ക് കാരണമെന്തെന്ന് മനസിലാക്കാനാകും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളില്‍ ചിന്തിതരായും ജീവിക്കാതെ വര്‍ത്തമാനസമയത്തില്‍ ജീവിക്കുവാന്‍ പുനര്‍ജന്മത്തെ മനസിലാക്കിയവര്‍ക്ക് സാധിക്കുന്നു.

മരണമെന്നത് ഭൗതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തില്‍ വ്യാപിപ്പിച്ചു വച്ചിരിക്കുന്ന ജീവോര്‍ജ്ജത്തെ ആത്മാവ് പിന്‍വലിച്ച് മരണസമയത്ത് ഭൃകുടിയില്‍ നിന്ന് പുറത്തിറങ്ങുന്നു. പിന്നീട് തന്റെ യോഗ്യതയ്‌ക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന മാതൃഗര്‍ഭത്തിലേക്ക് പ്രവേശിക്കുന്നു.

മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ മൃഗങ്ങളുടെ ഗര്‍ഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്റെ ബോധതലത്തിലുള്ള അറിവുകളും കര്‍മവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു.

പുതിയ ജന്മത്തിലെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ സംസ്‌കാര രൂപത്തില്‍ അവ തിരിച്ചെത്തും. എന്നാല്‍ പൂര്‍വ്വജന്മത്തിലെ സ്മൃതികള്‍ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികള്‍ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തില്‍ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കും.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകര്‍ന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ പുതിയ ശരീരത്തിന്റെ രൂപഭാവമെല്ലാം. ശരീരത്തിന്റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങള്‍ ഇവയെല്ലാം ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടാം. എന്നാല്‍ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്‌ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയൊന്നും ജനിതകമായി പകര്‍ന്നുകിട്ടുന്നവയല്ല, അവ പൂര്‍വജന്മങ്ങളില്‍ നിന്ന് സമാഹരിച്ചതായിരിക്കും.

ബന്ധങ്ങള്‍

മനുഷ്യജീവിതത്തില്‍ ബന്ധങ്ങള്‍ക്കു വലിയ വിലയുണ്ട്. ചില ബന്ധങ്ങള്‍ സുഖം നല്‍കുന്നവയും മറ്റു ചിലത് ദുഃഖം നല്‍കുന്നവയുമാകുന്നു. ഒരിക്കല്‍ സുഖദായകമായിരുന്ന ബന്ധങ്ങള്‍ പിന്നീട് ദുഃഖദായകമാകുന്നു. അതേപോലെ ഒരിക്കല്‍ മിത്രങ്ങളായിരുന്നവര്‍ പിന്നീടു ശത്രുക്കളാകാം, മറിച്ചും.

ഇന്നലെ ഒരു പരിചയവുമില്ലാതിരുന്നവര്‍ ഇന്നു ബന്ധുക്കളാകാം. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവര്‍ പിരിഞ്ഞുപോകാം. നമ്മള്‍ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ്? ഉത്തരം ഒന്ന് മാത്രം, ഇവയെല്ലാം പൂര്‍വജന്മത്തിലെ തുടര്‍ച്ചയാണ്.

ഓരോരോ ജന്മങ്ങള്‍ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങള്‍ തീരുമ്പോള്‍ ചില കണക്കുകള്‍ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാല്‍ വിധിയുടെ വിധാതാവ് നമ്മള്‍ തന്നെയാണ്. ഇതില്‍ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഒരു ഉദാഹരണം നോക്കാം. ഒരു കുട്ടി സമസ്ത സൗഭാഗ്യങ്ങളുടെയും നടുവില്‍ ജനിക്കുകയാെണങ്കില്‍ അത് ഈശ്വരകടാക്ഷം കൊണ്ടല്ല കര്‍മഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്റെ വീട്ടില്‍ ജന്മമെടുക്കുവാനുള്ളത്ര സദ്കര്‍മ ശേഖരവുമായാണ് ആ ആത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

പുനര്‍ജന്മത്തെകുറിച്ചു തിരിച്ചറിവ് ലഭിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. തന്റെ അനാദിയായ അസ്തിത്വം തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവ വിട്ടകലുന്നു.

Tags: DevotionalHinduismVedasപുനരപി ജനനം പുനരപി മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.