ഭോപാല്‍: ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ കള്ളവോട്ടുകളും കൃത്രിമവും നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി. 2024ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചതും കോണ്‍ഗ്രസ് തോറ്റതും വ്യാപകമായ കള്ളവോട്ടിലൂടെയും മറ്റുമാണെന്നായിരുന്നു ബുധനാഴ്ച രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
“രാഹുല്‍ ഗാന്ധി നുണപറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബം നാല് ദശകത്തോളം ഇന്ത്യ ഭരിച്ചതാണ്. എന്നിട്ടും രാഹുല്‍ ഗാന്ധി നുണ പറയുകയാണ്. “- മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി ആഞ്ഞടിച്ചു. “രാഹുല്‍ ഗാന്ധിക്ക് വിഷയങ്ങളില്ലാത്തതിനാല്‍ ആളുകളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്.”- നയാബ് സിങ്ങ് സെയ്നി പറഞ്ഞു. സത്യസന്ധതയ്‌ക്കും നീതിയ്‌ക്കും പേര് കേട്ട മുഖ്യമന്ത്രിയാണ് ഹരിയാനയിലെ നയാബ് സിങ്ങ് സെയ്നി.
ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ത്ത് വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമം നടത്തുക വഴിയാണ് ഹരിയാനയിലെ എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തോറ്റതെന്നും ഇതാണ് കോണ്‍ഗ്രസിന്റെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്നുമായിരുന്നു രാഹുല്‍ ഗാന്ധഇയുടെ ആരോപണം.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ ആഞ്ഞടിച്ചിരുന്നു. ഹരിയാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ആരോപണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ എട്ടില്‍ ഒരാള്‍ കള്ളവോട്ട് ചെയ്തിരുന്നെങ്കില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയാതിരിക്കുമോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
















