Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ ബാനര്‍ജി എസ് ഐആറിനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? മമതയുടെ ലക്ഷ്യം നേപ്പാളിലേതുപോലെ ഭരണം അട്ടിമറിക്കാനുള്ള കലാപമോ?

മമതാ ബാനര്‍ജി എസ് ഐആറിനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? കള്ളി പൊളിയുമെന്ന് ഭീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 11:08 pm IST
inIndia

കൊല്‍ക്കൊത്ത: 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ മമത ബാനര്‍ജി പൊടുന്നനെ തെരുവിലിറങ്ങിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. സുപ്രീംകോടതി കൂടി അംഗീകരിച്ച പ്രക്രിയയാണ് വോട്ടര്‍പട്ടികയിലെ കുറവുകള്‍ തീര്‍ക്കാനുള്ള എസ് ഐആര്‍. ബംഗാളില്‍ എസ് ഐആര്‍ നടത്തുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോകുന്നതിന് പകരം എന്തിനാണ് തെരുവില്‍ കലാപമുണ്ടാക്കാന്‍ മമത ഇറങ്ങിയിരിക്കുന്നത്? ഭരണഘടനാസ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കാന്‍ എങ്ങിനെയാണ് മമതയ്‌ക്ക് കഴിയുക? അത് നിയമവിരുദ്ധമല്ലേ? ആരാണ് മമതയ്‌ക്ക് പിന്നില്‍ ചരടുവലിക്കുന്നത്?

ക്രമസമാധാനം വെല്ലുവിളിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം ഒരു യുദ്ധപ്രഖ്യാപനം തന്നെയാണ്. ഈ സമരത്തിലൂടെ ബിജെപിയെ വീഴ്‌ത്തും എന്ന് മമത വെല്ലുവിളിക്കുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു കലാപത്തിനുള്ള ഒരുക്കുകൂട്ടല്‍ നടക്കുന്നു എന്ന് വേണം കരുതാന്‍. അത് നേപ്പാളിലേതുപോലുള്ള ഒരു ഭരണമാറ്റക്കലാപത്തിനാണോ മമത ഒരുങ്ങുന്നത്??തെരുവില്‍ കലാപമുണ്ടാക്കാന്‍ ഭയമില്ലാത്ത നേതാവായ മമത മറ്റൊരു കലാപത്തിന് ഒരുങ്ങുകയാണോ? ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സുപ്രീംകോടതിയെ വെല്ലുവിളിക്കുക എന്നതിനര്‍ത്ഥം ഭരണഘടനയെ വെല്ലുവിളിക്കുക എന്നത് തന്നെയാണ്.

കൊല്‍ക്കത്തയില്‍ നടന്ന ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ നിറയെ ജമാഅത്തുകാരായിരുന്നു എന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം ചൂണ്ടിക്കാണിക്കുന്നത് ബംഗാളില്‍ ഒരു വര്‍ഗ്ഗീയ പ്രതിരോധമാണ് മമത തീര്‍ക്കുന്നത് എന്നാണ്. ഈ ജമാ അത്തെവിഭാഗക്കാരും മമതയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ രോഹിംഗ്യന്‍ മുസ്ലിങ്ങളെയാണ്. അനധികൃതമായി ബംഗാളില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ ഇവര്‍ക്ക് വ്യാജരേഖകള്‍ ചമച്ച് വോട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍.

എസ് ഐ ആറിനെതിരെ മമതയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടൂ എന്നാണ് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത് . മമതയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രകടനം ബംഗാളില്‍ ക്രമസമാധാനമില്ലെന്നും സമ്പൂര്‍ണ്ണ അരാജകത്വമാണന്നും ഉള്ളതിന്റെ സൂചനയാണെന്ന ഭട്ടാചാര്യയുടെ പ്രതികരണം ശരിയാണ്. മമത ബാനര്‍ജി രോഹിംഗ്യകളെ ബംഗാളിലേക്ക് വിളിച്ചുകയറ്റുകയാണ്. ബംഗാളിലെ ജനസംഖ്യാഘടന തന്നെ ഇത് കാരണം അട്ടിമറിക്കപ്പെടുകയാണ്. രോഹിംഗ്യകളെ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?- സമിക് ഭട്ടാചാര്യ ചോദിച്ചു.

മമത അവരുടെ അനധികൃത വോട്ട് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ മാര്‍ച്ചായിരുന്നു ചൊവ്വാഴ്ച നടത്തിയതെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തിയത്. ഇതിന്റെ കാരണവും അമിത് മാളവ്യ വിശദീകരിക്കുന്നുണ്ട്. “ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായ രീതിയില്‍ പെരുകുകയാണ്. 2001 മുതല്‍ ഇതുവരെയുള്ള കാലഘട്ടമെടുത്താല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായത്. “- എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അമിത് മാളവ്യ വിശദീകരിക്കുന്നു.

.
ഒരാള്‍ ബംഗ്ലാ സംസാരിച്ചതുകൊണ്ട് അയാള്‍ ബംഗ്ലാദേശിയാകില്ലെന്ന ന്യായീകരണമാണ് മമത നടത്തുന്നത്. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്? 2002 ന് ശേഷം ബംഗാളിലെ ജനസംഖ്യ വർദ്ധന 13 ശതമാനമാണ്. അതേ സമയം വോട്ടര്‍മാരുടെ എണ്ണത്തിലെ വളര്‍ച്ചയാകട്ടെ 66 ശതമാനമാണ്. ഈ കണക്കുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്. ഇത്രയധികം വോട്ടർമാർ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മമതയ്‌ക്ക് കഴിയുന്നില്ല. ഇതിന് കാരണം മറ്റു സംസ്ഥാനക്കാർ തൊഴിൽ തേടി അവിടേയ്‌ക്ക് കുടിയേറിയതുകൊണ്ടല്ല. പകരം ബംഗ്ലാദേശില്‍ നിന്നും കൂട്ടത്തോടെ ബംഗാളിലേക്ക് നുഴഞ്ഞുകയറിയ കുടിയേറ്റക്കാര്‍ തന്നെ. ഇവരെ ബംഗാളിലേക്ക് കൊണ്ടുവരാന്‍ തൃണമൂല്‍ ഏജന്‍റുമാര്‍ തന്നെ പ്രത്യേകം പ്രവര്‍ത്തിക്കുന്നു. എന്തായാലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന എല്ലാ കള്ളങ്ങളും വെളിച്ചത്ത് കൊണ്ടുവരും. അതു തന്നെയാണ് മമത ഭയപ്പെടുന്നത്.

Tags: Election CommissionVoters listSirBengalSupreme CourtMamata Banerjeedouble voteSpecial Intensive Revision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.