Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസ് മിസൈലിന്റെ പ്രൊഡക്ഷന്‍ വിങ്ങിലെ യുവ എഞ്ചിനീയറുടെ മരണത്തിന് പിന്നില്‍ ആര്?

പാകിസ്ഥാന്റെ ഭീകരപരിശീലനകേന്ദ്രവും ഒമ്പത് വ്യോമബേസുകളും തകര്‍ത്ത ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ പേര് ലോകമാകെ പരക്കുകയാണ്. ഇതോടെ ശത്രുരാജ്യങ്ങളും ആയുധവിപണിയില്‍ ആധിപത്യമുള്ള പാശ്ചാത്യരാജ്യങ്ങലും ബ്രഹ്മോസില്‍ കണ്ണുവെച്ചിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ബ്രഹ്മോസ് മിസൈലിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 07:25 pm IST
in India
ബ്രഹ്മോസ് മിസൈലിന്‍റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറായ ആകാശ് ദീപ് ഗുപ്ത

ബ്രഹ്മോസ് മിസൈലിന്‍റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറായ ആകാശ് ദീപ് ഗുപ്ത

ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഭീകരപരിശീലനകേന്ദ്രവും ഒമ്പത് വ്യോമബേസുകളും തകര്‍ത്ത ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ (Brahmos Missile) പേര് ലോകമാകെ പരക്കുകയാണ്. ഇതോടെ ശത്രുരാജ്യങ്ങളും ആയുധവിപണിയില്‍ ആധിപത്യമുള്ള പാശ്ചാത്യരാജ്യങ്ങലും ബ്രഹ്മോസില്‍ കണ്ണുവെച്ചിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ബ്രഹ്മോസ് മിസൈലിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആശങ്കയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. .

വെറും 30 വയസ്സുള്ള ആകാശ് ദീപ് ഗുപ്തയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ കാനറ ബാങ്കിലെ ഉദ്യോഗസ്ഥയായ ഭാരതിയുമായി വിവാഹം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അച്ഛനമമ്മാരെ കാണാന്‍ ഇക്കഴിഞ്ഞ ദിവസം യുപിയിലെ ലഖ്നൗവില്‍ ആകാശ് ദീപ് ഗുപ്ത പോയിരുന്നു. ക്രിക്കറ്റ് കളിയില്‍ തല്‍പരനായ ആകാശ് പുറത്ത് ക്രിക്കറ്റ് കളിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തി. എല്ലാവരും വൈകുന്നേരം ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ചു. ഉറങ്ങാന്‍ പോയി. അവിടെ നിന്നും ബാത്ത് റൂമില്‍ പോയതാണ് ആകാശ്. ബാത്ത് റൂമില്‍ നിന്നും വലിയൊരു ശബ്ദം കേട്ട് ഭാര്യ ഭാരതി ബാത്ത് റൂമില്‍ പോയപ്പോഴാണ് താഴെ വീണുകിടക്കുന്ന ആക്ശാ ദിപ് ഗുപ്തയെ കണ്ടത്. ഉടനെ ആഷിയാന്‍ എന്ന സ്ഥലത്തെ ദീന്‍ബന്ധു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഡോക്ടര്‍മാര്‍ ആകാശിന്റെ മരണം സ്ഥിരീകരിച്ചു.

ക്രിക്കറ്റ് കളിക്കുന്ന ആക്ടീവായ ആകാശിന് ഹൃദയാഘാതമോ?
പൊതുവേ സജീവമായി ജോലി ചെയ്യുന്ന യുവ എഞ്ചിനീയറാണ് ആകാശ്. ആകാശിന്റെ മരണവാര്‍ത്ത ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടലായിരുന്നു കാരണം എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖവുമായി എത്തുന്ന, ക്രിക്കറ്റില്‍ ഉള്‍പ്പെടെ തല്‍പരനായ ആക്ടീവായ ഈ യുവാവിന് ഹൃദയാഘാതമോ എന്ന ചോദ്യമായിരുന്നു പലരുടേയും മുഖത്ത്. ക്രിക്കറ്റ് ഉള്‍പ്പെടെ ശാരീരിക്ഷമത ആവശ്യമായ കളികളിലും വ്യായാമങ്ങളിലും മുഴുകുന്ന സ്വഭാവക്കാരനാണ് ആകാശ്. ഹൃദയത്തിലേക്ക് പൊടുന്നനെ രക്തം ഒഴുകിയെത്താതിരിക്കുകയോ, അതല്ലെങ്കില്‍ ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ പൊടുന്നനെ സാധിക്കാതിരിക്കുമ്പോഴോ ആണ് മാരകമായ ഹൃദയാഘാതം സംഭവിക്കുക. പക്ഷെ ആകാശിന്റെ കാര്യത്തില്‍ ഇങ്ങിനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാരണം മരിച്ച ദിവസം പോലും പുറത്ത് ക്രിക്കറ്റ് കളിച്ച് മടങ്ങിവന്ന ആളാണ് ആകാശ്.

പാകിസ്ഥാന്റെ ഓരോ ഇഞ്ചിലും എത്തുന്ന ബ്രഹ്മോസ് ഭയമുളവാക്കുമ്പോള്‍…

ഈയിടെയാണ് ലഖ്നൗവിലെ കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈല്‍ ഉല്പാദനം ആരംഭിച്ചത്. യുപിയിലെ പ്രതിരോധ വ്യവസായ ഇടനാഴിയില്‍ ( Defence corridor- പ്രതിരോധമേഖലയ്‌ക്കാവശ്യമായ വിവിധ ആയുധങ്ങളും ഉപകരണങ്ങളും ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രം) ബ്രഹ്മോസിന്റെ ഉല‍്പാദനം, ടെസ്റ്റിങ്ങ് എന്നിവയ്‌ക്കായാണ് പുതിയ ബ്രഹ്മോസ് കേന്ദ്രം ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ (DRDO- ഡിആര്‍ഡിഒ) ആരംഭിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. ഇതിലാണ് ആകാശ് ദീപ് ഗുപ്ത ജോലി ചെയ്യുന്നത്. അങ്ങേയറ്റം സമര്‍പ്പിത മനസ്സോടെ ജോലി ചെയ്യുന്ന യുവ എഞ്ചിനീയറാണ്.

ഒക്ടോബര്‍ 18ന് ലഖ്നൗവിലെ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പുതുതായി നിര്‍മ്മിച്ച 450 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്മോസ് മിസൈല്‍ പുറത്തിറക്കിയത്. ഈ ബ്രഹ്മോസ് മിസൈലുകള്‍ പാകിസ്ഥാന്റെ ഓരോ ഇഞ്ചിലും കടന്നുചെല്ലുമെന്ന് അന്ന് രാജ് നാഥ് സിങ്ങ് നടത്തിയ അവകാശവാദം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ പ്രതിരോധ പദ്ധതികളില്‍ ഒന്നാണ് ബ്രഹ്മോസ് ഉല്‍പാദനവും അതിന്റെ പുതുതലമുറകള്‍ വികസിപ്പിച്ചെടുക്കുന്ന ഗവേഷണവും. വര്‍ഷം തോറും 100 ബ്രഹ്മോസ് മിസൈല്‍ വീതം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അടുത്ത തലമുറയില്‍പെട്ട ഭാരം കുറഞ്ഞ ബ്രഹ്മോസും 800 കിലോമീറ്റര്‍ ദൂരപരിധിയിലെ ബ്രഹ്മോസ് എക്സ്റ്റെന്‍റഡ് റേഞ്ചും വികസിപ്പിക്കുന്നുണ്ട് ലഖ്നൗ കേന്ദ്രത്തില്‍ എന്നതിനാല്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാണ് ഇത്. ഇവിടെയാണ് ആകാശ് ദീപ് ഗുപ്ത ജോലി ചെയ്യുന്നത്.

ഇയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ കാര്യമായ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് സംശയിക്കപ്പെടുന്നത്. എങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്‌ക്കായി ആന്തരാവയവങ്ങള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.

 

Tags: Brahmos Missile systemBrahmos young engineerBrahmos engineer deathRajnath SinghDRDOLucknowBrahmosBrahmos MissileAkash Deep Gupta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പാകിസ്ഥാനെ തകർക്കാൻ ശേഷി ; ഇന്ത്യയും റഷ്യയും ബ്രഹ്മോസ് മിസൈലിനായി വീണ്ടും ഒന്നിക്കുന്നു ; നിർമ്മിക്കുന്നത് ചെറിയ ഹൈപ്പർസോണിക് ബ്രഹ്മോസ് മിസൈലുകൾ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.