ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഈ ഘട്ടത്തില്‍ തെലങ്കാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ജൂബിലി ഹില്‍സ് നിയോജകമണ്ഡലത്തില്‍ മല്‍സരിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ട ഒരാളെ മന്ത്രിയാക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനും അധികാരദുര്‍വിനിയോഗം ലക്ഷ്യമിട്ടുമാണെന്ന് വ്യക്തമാക്കി ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തുനല്‍കി. ഈ നിയോജകമണ്ഡലത്തില്‍ 30% മുസ്ലീം വോട്ടര്‍മാരാണുള്ളത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്നാണ് തെലങ്കാന മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ആദ്യ മുസ്ലീംമന്ത്രിയാണ് അസറുദ്ദീന്‍.
















