ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിൽ എത്തിയിരിക്കെ ഷോയിൽ അപ്രതീക്ഷിത നിമിഷങ്ങൾ. അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തി. ഷോയുടെ പുതിയ പ്രൊമോയിൽ ആണ് അനീഷിന്റെ പ്രൊപ്പോസൽ. ഇപ്പോൾ ലൈവ് ഷോയിലും ഇത് തന്നെയാണ് കാണിക്കുന്നത്.
എന്നാൽ അനുമോളുടെ മറുപടി കേട്ട് അനീഷ് എഴുനേറ്റു പോയി. തനിക്ക് വീട്ടിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും രണ്ടുവർഷത്തേക്ക് വിവാഹത്തെക്കുറിച്ച് ഓർക്കാൻ സമയമില്ലെന്നുമായിരുന്നു അനുമോൾടെ മറുപടി.
ഷോ അവസാനിക്കാൻ 9 ദിവസം ബാക്കി നിൽക്കെ ആണ് അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. വിജയ സാധ്യത ഉള്ള മത്സരാർത്ഥി ആയിരുന്നു അനീഷ്.
ഈ സമയത്ത് തന്റെ ഗെയിമിൽ ശ്രദ്ധ കൊടുക്കാതെ അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു എന്നാണ് അഭിപ്രായങ്ങൾ. ഒരുപക്ഷെ ഇത് അനീഷീന്റെ പ്രാങ്ക് ആകാനും സാധ്യത ഉണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
എന്നാൽ ഉടൻ തന്നെ ഈ വിവരം അനുമോൾ ആദിലയെ അറിയിച്ചു. ഇവർ തമ്മിൽ ഉള്ള സംസാരത്തിൽ അനീഷിനെ താൻ സഹോദരനെ പോലെയാണ് കാണുന്നതെന്ന് അനുമോൾ വ്യക്തമാക്കുന്നുണ്ട്.
















