Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ലീഗ് കേരള: മലബാര്‍ പോര് സമാസമം

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Oct 30, 2025, 11:21 am IST
inFootball
കാലിക്കറ്റ് -കണ്ണൂര്‍ മത്സരത്തില്‍ നിന്ന്‌

കാലിക്കറ്റ് -കണ്ണൂര്‍ മത്സരത്തില്‍ നിന്ന്‌

കോഴിക്കോട്: പെരുങ്കളിയാട്ടത്തിന്റെ നാട്ടില്‍ നിന്നെത്തിയവരും കടത്തനാടന്‍ പോരാളികളുടെ നാട്ടുകാരും സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1- 1ന് സമനിലയില്‍ പിരിഞ്ഞു. കണ്ണൂര്‍ വാരിയേഴ്‌സും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയാണ് സമനിലയില്‍ കലാശിച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ കാലിക്കറ്റിന്റെ മുഹമ്മദ് ആസിഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയ ശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. എന്നിട്ടും കടത്തനാടന്‍ കോട്ട പൊളിച്ച് വിജയം നേടാന്‍ വാരിയേഴ്‌സിനായില്ല. കാലിക്കറ്റിന് വേണ്ടി ഇരുപത്തിയെട്ടാം മിനിറ്റില്‍ മുഹമ്മദ് അഷ്‌റഫും കണ്ണൂരിനായി മുപ്പത്തിയെട്ടാം മിനിറ്റില്‍ അസിയര്‍ ഗോമസും ലക്ഷ്യം കണ്ടു.

നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വാരിയേഴ്സ് തോല്‍വി അറിയാതെ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു ജയവും ഒരു തോല്‍വിയും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി കാലിക്കറ്റ് നാലാമതാണ്.

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ, ഗോളിന് അവസരം ഒരുക്കിയ അസിയര്‍ ഗോമസ്, വിങ്ങര്‍ എബിന്‍ ദാസ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.

കാലിക്കറ്റ് എഫ്സിയുടെ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് കോച്ച് വരുത്തിയത്. മനോജിനും സെബാസ്റ്റിയന്‍ റിന്‍കോക്കും പകരമായി ഗസ്റ്റന്‍ സോസയും അനികേത് ജാദവും ആദ്യ ഇലവനിലെത്തി.

27-ാം മിനിറ്റില്‍ കാലിക്കറ്റിന് നല്ലൊരു അവസരം ലഭിച്ചു. കണ്ണൂരിന്റെ നിക്കോ വരുത്തിയ പിഴവില്‍ ബോക്സിലേക്ക് എത്തിയ ബോള്‍ ഗോള്‍കീപ്പര്‍ ഉബൈദിന് കൃത്യമായി വരുതിയിലാക്കാന്‍ സാധിച്ചില്ല. ബോക്സിന് പുറത്ത് നിന്നിരുന്ന ഫെഡറിക്കോ ഹെര്‍നാന്‍ ബോസ്സോ ഇടത് കാലുകൊണ്ട് സെക്കന്റ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് തട്ടിഅകറ്റി കോര്‍ണറിന് വഴങ്ങി. ഈ കോര്‍ണറിനൊടുവില്‍ കാലിക്കറ്റ് എഫ്‌സി ആദ്യ ഗോളടിച്ചു. പ്രശാന്ത് എടുത്ത കോര്‍ണര്‍ ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ മൂഹമ്മദ് അജ്സലിന് ലഭിച്ചു. അജ്സല്‍ ബോക്സിന് പുറത്ത് നിന്നിരുന്ന അഷ്റഫിന് നല്‍കി. അഷ്റഫ് കൃത്യമായി പോസ്റ്റിലെത്തിച്ചു.

38 ാം മിനിറ്റില്‍ അസിയര്‍ ഗോമസിലൂടെ കണ്ണുര്‍ വാരിയേഴ്സ് തിരിച്ചടിച്ചു. ഇടത് വിങ്ങിലൂടെ ഓവര്‍ ലാപ്പ് ചെയ്ത് എത്തിയ മനോജ് പന്ത് അസിയറിന് നല്‍കി. അസിയര്‍ ബോക്സിന് തൊട്ടുമുമ്പില്‍ നിന്നിരുന്ന അഡ്രിയാന്‍ തട്ടിനല്‍കി. അഡ്രിയാനില്‍ നിന്ന് പന്ത് സ്വീകരിച്ച അസിയര്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് ഗോളാക്കി മാറ്റി.

42 ാം മിനിറ്റില്‍ കാലിക്കറ്റ് പത്ത് പേരായി ചുരുങ്ങി. കണ്ണൂരിന്റെ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ അഡ്രിയാന്‍ അസിയറിന് നല്‍കിയ പന്ത് കൈകൊണ്ട് തട്ടിയ മുഹമ്മദ് ആസിഫിന് രണ്ടാം മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക്. ഇതോടെ പത്ത് പേരുമായി ചുരുങ്ങിയെങ്കിലും കാലിക്കറ്റ് അക്രമണത്തിന് കുറവുണ്ടായില്ല. കണ്ണൂരിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി നിരവധി തവണ ആക്രമണം നടത്തിയെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് പത്തുപേരുമായി ചുരുങ്ങിയ കാലിക്കറ്റിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. കണ്ണൂര്‍ 49-ാം മിനിറ്റില്‍ അവസരം തുറന്നെങ്കിലും കാലിക്കറ്റ് പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിലുടനീളം കാലിക്കറ്റ് ശക്തമായി ചെറുത്തു നിന്ന് ജയതുല്യമായ സമനില സ്വന്തമാക്കുകയായിരുന്നു. 86 ാം മിനിറ്റില്‍ സിനാനിലൂടെ കണ്ണൂരിന്റെ ഉഗ്രന്‍ കൗണ്ടര്‍ അറ്റാക്ക്. ഒടുവില്‍ ഇടത് വിങ്ങില്‍ നിന്നിരുന്ന അര്‍ഷാദിന് ലഭിച്ചെങ്കിലും ഗോളെന്ന് ഉറപ്പിച്ച അവസരം പുറത്തേക്ക് പോയി.ഇതോടെ കളി സമനിലയില്‍ കലാശിച്ചു.

Tags: Super League KeralaCalicut FCKannur Warriors FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.