കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു വര്‍ഷം കാലാവധിയുള്ള സമ്മാന്‍ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ആരംഭിച്ചു. 1812 രൂപയുടെ ഈ പ്ലാനില്‍ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കോളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഇതിനു പുറമെ ഒടിടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബിഐടിവി പ്രീമിയം വരിസംഖ്യയും 6 മാസത്തേക്ക് സൗജന്യമായി ലഭിക്കും. ഈ പ്ലാന്‍ പുതിയ കണക്ഷനുകള്‍ക്കും മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നുവര്‍ക്കുമായി നവംബര്‍ 18 വരെ ലഭ്യമാണ്.
ഉത്സവകാല ഓഫര്‍ പ്രമാണിച്ചു നവം. 15 വരെ ഒരു രൂപയുടെ 4ജി പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപയുടെ ഈ പ്ലാനില്‍ 30 ദിവസ കാലാവധിയോടെ പരിധിയില്ലാത്ത കോളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നതാണ്. കാലാവധിക്കുശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കനുയോജ്യമായ പ്ലാനുകള്‍ തെരെഞ്ഞെടുക്കാം.
ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി സുഹൃത്തുക്കളുടെ മൊബൈല്‍ നമ്പറിലേക്കു 199 രൂപയുടെയോ അതിനു മുകളിലോ ചെയ്യുന്ന എല്ലാ റീചാര്‍ജിനും രണ്ടര ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.















