തിരുവനന്തപുരം: ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന സ്വന്തം പരാമര്‍ശത്തില്‍ വിചിത്ര വ്യാഖ്യാനവുമായി എഴുത്തുകാരന്‍ എം മുകുന്ദന്‍. ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണെന്ന് അദ്‌ദേഹം ഫേസ്ബുക്കില്‍ വിശദീകരിച്ചു. കാരണം ഓര്‍മ്മ വെച്ച നാള്‍ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോള്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം വിട്ട് ഞാന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും മുകുന്ദന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന പരാമര്‍ശം നടത്തിയത്. ഇടതുപക്ഷത്തുനിന്ന് ഇതേച്ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വ്യാഖ്യാനവുമായി മുകുന്ദന്‍ രംഗത്തു വന്നിരിക്കുന്നത്.
















