Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീയില്‍ നിന്നുള്ള പിന്മാറ്റം ഭാവി തലമുറയോടുള്ള വഞ്ചന; ചരിത്രപരമായ വങ്കത്തരം, ബിനോയ് വിശ്വം പ്രചരിപ്പിക്കുന്നത് പച്ചക്കളളം -വി.മുരളീധരന്‍

ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപറെയും പോലുള്ള ഇടത് ചരിത്രകാരന്‍മാര്‍ എഴുതിയത് മാത്രമെ പഠിപ്പിക്കാവൂ എന്ന വാദം വിലപ്പോകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 06:05 pm IST
in Kerala

തിരുവനന്തപുരം : പി.എം ശ്രീ പദ്ധതിയില്‍ നിന്നും പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. ചരിത്രപരമായ വങ്കത്തരമായി ഭാവി തലമുറ ഈ തീരുമാനത്തെ വിലയിരുത്തും. നരേന്ദ്രമോദിയോടുള്ള രാഷ്‌ട്രീയ വൈരാഗ്യം ഭാവിതലമുറയുടെ മേല്‍ തീര്‍ക്കുന്ന ഹീനമായ രീതിയാണ് ഇടതുമുന്നണിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി മുമ്പ് കംപ്യൂട്ടറിനെ എതിര്‍ത്തതു പോലെയാണ് ഈ നിലപാടും എന്ന് മുരളീധരന്‍ പറഞ്ഞു.

രാജ്യത്തെ 95 ശതമാനം സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം കേരളത്തിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നു. ഇത് ശരിയാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം. വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണമാണ് ദേശീയവിദ്യാഭ്യാസനയം ( NEP) എന്ന് പറയുന്നവര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഗീയതയാണോ നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കണം. ആണെങ്കില്‍ ‘ഇന്‍ഡി’ സഖ്യത്തിന് പുറത്തുവരാന്‍ ഇടതുപാര്‍ട്ടികള്‍ തയാറാവണം.

ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുകയാണ് സിപിഐ,സിപിഎം നേതാക്കള്‍. ഗാന്ധിവധത്തെ, NCERT പഠിപ്പിക്കുന്നത് ”ഗാന്ധി ദിവംഗതനായി ”എന്നാണ് തുടങ്ങിയ പച്ചക്കള്ളമാണ് ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഇടത് ചരിത്രകാരന്‍മാര്‍ വളച്ചൊടിച്ച ചരിത്രസത്യങ്ങള്‍ പുറത്തുവരും എന്ന ആശങ്കയാണ് സിപിഐ,സിപിഎം നേതാക്കള്‍ക്ക് എന്ന് മുരളീധരന്‍ പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപറെയും പോലുള്ള ഇടത് ചരിത്രകാരന്‍മാര്‍ എഴുതിയത് മാത്രമെ പഠിപ്പിക്കാവൂ എന്ന വാദം വിലപ്പോകില്ല. ഇത്രകാലം ഒളിച്ചുകടത്തിയ കമ്യൂണിസ്റ്റ് അജണ്ടവെളിച്ചത്തുവരും എന്ന ആശങ്കയാണ് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

‘പിഎം’ എന്ന വാക്കാണ് പി.എം ശ്രീയോടുള്ള ഇടതുമുന്നണിയുടെ അതൃപ്തിക്ക് കാരണം. നരേന്ദ്രമോദിയുടെ വികസന പദ്ധതികളോട് സഹകരിക്കില്ല എന്ന പിടിവാശിയാണ് ഇടതുസര്‍ക്കാരിനുള്ളത്. കുട്ടികളുടെ അവകാശങ്ങള്‍ ബലികഴിച്ചും മോദി വിരോധം നിലനിര്‍ത്തുക എന്നത് ലജ്ജാകരമായ നിലപാടെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

Tags: narendramodicpmcpibjpv.muraleedharanbinoi viswamPM Shri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.