വാഷിംഗ്ടണ്‍: യുഎസിന്റെ ഒരു യുദ്ധവിമാനവും ഹെലികോപ്ടറും തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. ദക്ഷിണചൈനാ കടലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അരമണിക്കറിന്റെ ഇടവേളയിലാണ് ഇവ രണ്ടും കടലില്‍ പതിച്ചത്. ഇതിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടന്നുവരുന്നതായി യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു.
യെമനിലെ ഹൂത്തികള്‍ ചരക്ക് കപ്പലുകള്‍ ആക്രമിക്കുന്നത് തടയാനായി എത്തിയത് യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പല്‍. നഷ്ടം സംഭവിച്ചതോടെ ഈ യുദ്ധക്കപ്പല്‍ വാഷിംഗ്ടണിലെ കിറ്റ് സാപ് എന്ന നാവിക ആസ്ഥാനത്തേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഈ വിമാനവാഹിനിക്കപ്പലിന്റെ അവസാനത്തെ ദൗത്യമായിരുന്നു ഇത്. ഇതിന് ശേഷം ഈ യുദ്ധക്കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്യാനിരുന്നതാണ്.
മോശം ഇന്ധനം ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. ഇത് ചതിയാണ്. ഇക്കാര്യത്തില്‍ മറയ്‌ക്കാന്‍ ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞു.
അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇവ തകര്‍ന്ന് കടലില്‍ പതിച്ചത്. യുഎസിന്റെ വിമാനവാഹനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സില്‍ നിന്നും പറന്നുയര്‍ന്നവയാണ് ഈ യുദ്ധവിമാനവും ഹെലികോപ്റ്ററും.
എച്ച് എം 60 ആര്‍ സി ഹോക്ക് എന്ന ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. എഫ് എ 18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് വിഭാഗത്തില്‍പ്പെട്ടതാണ് തകര്‍ന്ന് വീണ യുദ്ധവിമാനം. രണ്ടില്‍ നിന്നുമായി അഞ്ച് ജീവനക്കാരെ രക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇതുപോലെ യുദ്ധവിമാനങ്ങള്‍ ഇതിനു മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പുതിയ സംഭവമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
















