പത്തനംതിട്ട : പന്തളം നഗരസഭയില്‍ രാജിവെച്ച യുഡിഎഫ് കൗണ്‍സിലറും ഇടത് വിമതനായ കൗണ്‍സിലറും ബിജെപിയില്‍. യുഡിഎഫ് അംഗം കെ ആര്‍ രവി, ഇടതു വിമതന്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് പ്രതിനിധി കെ. ആര്‍. രവി ഈ മാസം 23ന് ആണ് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ ഡിസംബറില്‍ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യു.ഡി.എഫുമായി അകല്‍ച്ചയിലായിരുന്നു രവി. വ്യാഴാഴ്ച നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം രാജിക്കത്ത് നല്‍കി.
33 അംഗ കൗണ്‍സിലിലെ അഞ്ച് യുഡിഎഫ് അംഗങ്ങളിലൊരാളായിരുന്നു രവി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ.ആര്‍. രവി പറഞ്ഞു.
















