തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലേക്കുള്ള യാത്രാമധ്യേ, വഴിയിൽ പൂക്കളുമായി തന്നെ സ്വീകരിക്കാൻ കാത്തുനിന്ന വിദ്യാർത്ഥികൾക്ക് അരികിലെത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. സ്കൂൾ വളപ്പിൽ അവർ നട്ടുവളർത്തിയ ചെടികളിലെ പൂക്കൾ രാഷ്‌ട്രപതിക്ക് അവർ കൈമാറി.
കാത്തുനിന്ന കുട്ടികള്‍ക്ക് രാഷ്‌ട്രപതി തൊട്ടരികില്‍ എത്തി കൈപിടിച്ചതിന്റെ അമ്പരപ്പ്. ഹെലിപാഡില്‍നിന്നും ശിവഗിരി മഠത്തിലേയ്‌ക്കൂള്ള യാത്രയ്‌ക്കിടെയാണ് വര്‍ക്കല ജിഎംഎച്ച്എസ്എസിലെ എന്‍സിസി കേഡറ്റുകളും കുട്ടികളും പൂക്കളുമായി വഴിയരികില്‍ നില്‍ക്കുന്നതു കണ്ടത്.
കുട്ടികളെ കണ്ടതോടെ രാഷ്‌ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി അവര്‍ക്കരികില്‍ എത്തുകയായിരുന്നു.















