Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തല്‍ക്കുളത്തില്‍ തിരുവനന്തപുരം വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 10:36 am IST
inSports

തിരുവനന്തപുരം: സ്‌കൂള്‍ ഒളിംപിക്‌സില്‍ നീന്തല്‍ക്കുളത്തില്‍നിന്നും പൊന്നുവാരിക്കൂട്ടി തിരുവനന്തപുരം. ആദ്യദിനത്തിലെ 24 മത്സരത്തില്‍ 17 സ്വര്‍ണവും നീന്തിയെടുത്ത് തലസ്ഥാനത്തിന്റെ ജലരാജാക്കന്മാറും റാണിമാരും. 16 വെള്ളിയും 11 വെങ്കലവുമായി 143പോയിന്റോടെ തിരുവന്തപുരം ആധിപത്യം ഉറപ്പിച്ചു. 35 പോയിന്റ് മാത്രമാണ് തൊട്ടുപിന്നിലുള്ള തൃശൂരിന് നേടാനായത്.

അഞ്ച് സ്വര്‍ണവും നാലു വെള്ളിയും നേടി 37 പോയിന്റ് നേടിയ തുണ്ടത്തില്‍ എം വി എച്ച്എസ്എസ് ആണ് ആദ്യദിനത്തില്‍ തിരുവനന്തപുരത്തിന്റെ കരുത്തായത്. മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടി 19 പോയിന്റുമായി വെഞ്ഞാറമൂട് എച്ച് എസ്എസും നാല് വെള്ളിയും രണ്ട് വെങ്കലവും 14 പോയിന്റുമായി കന്യാകുളങ്ങര ഗേള്‍സും രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും 14 പോയിന്റുമായി വിഎന്‍വിവിഎച്ച്എസ്എസ് തിരുവല്ലവും തലസ്ഥാന ജില്ലയുടെ മെഡല്‍ കൊയ്‌ത്തിന് കൂട്ടായി. രണ്ട് മീറ്റ് റിക്കോര്‍ഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സായി തൃശൂരിലെ അജിത് യാദവ് 27.99 സെക്കന്റുകൊണ്ട് 50 മീറ്റര്‍ പൂര്‍ത്തിയാക്കി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ രണ്ടാമതെത്തിയ എറണാകുളത്തിന്റെ ജോഹാന്‍ ജൂലിയനും (28.89 സെക്കന്‍ഡ്) റെക്കാര്‍ഡ് തിരുത്തിക്കുറിച്ചു.

പിരപ്പന്‍കോട് അംബേദ്കര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ ബാക്ക് സ്‌ട്രോക്ക്, ബ്രസ്റ്റ് സ്‌ട്രോക്ക്, ഫ്രീ സ്‌റ്റൈല്‍, ബട്ടര്‍ഫ്‌ലൈ ഇനങ്ങളിലായി 24 മത്സരങ്ങളാണ് നടന്നത്. തൃശൂരിന് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി തൃപ്തിപ്പെടേണ്ടിവന്നു. 35 പോയിന്റാണ് തൃശൂരിന്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് തൊട്ടുപിന്നിലുള്ള എറണാകുളത്തിന് നേടാനായുള്ളൂ. 24 പോയിന്റാണ് ആദ്യദിനത്തിലെ എറണാകുളത്തിന്റെ നേട്ടം. ഒരുസ്വര്‍ണവും നാല് വെങ്കലവും നേടിയ പാലക്കാടാണ് നാലാമത്. ഒമ്പത് പോയിന്റും. ഇന്ന് 32 മത്സരങ്ങളാണ് നീന്തല്‍കുളത്തില്‍ നടക്കുക.

അതേസമയം കേരള സ്‌കൂള്‍ കായിക മേളയില്‍ ആദ്യദിനത്തിലെ ശ്രദ്ധ നീന്തല്‍ക്കുളത്തിലായിരുന്നു. എന്നാല്‍, കുട്ടികളുടെ പ്രകടനം നിരാശാജനകം. 24 ഫൈനലുകള്‍ ആദ്യദിനം നടന്നുവെങ്കിലും ദേശീയ നിലവാരത്തിലുള്ള ഒരു പ്രകടനം പോലും വരാതിരുന്നത് നമ്മുടെ നീന്തലിന്റെ നിലവാരത്തകര്‍ച്ചയെ സൂചിപ്പിക്കുന്നു. രണ്ട് മീറ്റ് റിക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. നിലവാരം കുറഞ്ഞ മത്സരങ്ങളാണ് പിരപ്പന്‍കോട് നടന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Tags: swimmingകേരള സ്‌കൂള്‍ കായികമേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു
Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.