പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ടിക്കറ്റ് നൽകിയില്ലെന്നും ദശരഥ് മാഞ്ചിയുടെ മകൻ ഭഗീരഥ് മാഞ്ചി . മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭഗീരഥ് മാഞ്ചി .
“അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് വന്നു. എനിക്ക് ടിക്കറ്റ് തരണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, രാഹുൽ ഗാന്ധി ടിക്കറ്റ് നൽകാമെന്ന് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാനും സമ്മതിച്ചിരുന്നു. അത് പ്രതീക്ഷിച്ച് ഞാൻ ഡൽഹിയിൽ ദിവസങ്ങളോളം താമസിച്ചു, പക്ഷേ എനിക്ക് ടിക്കറ്റ് ലഭിച്ചില്ല. എന്നെ വഞ്ചിച്ചു .
രാഹുൽ ഗാന്ധി എന്നെ കാണാൻ വന്നപ്പോൾ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. എനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം എന്നോടൊപ്പം ഇരുന്നു. ബോധ്ഗയയിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ ടിക്കറ്റ് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു പാർട്ടി മീറ്റിംഗിൽ പങ്കെടുക്കാൻ അദ്ദേഹം എന്നെ രാജ്ഗിറിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ഒരുമിച്ച് ഭക്ഷണവും കഴിച്ചു. തുടർന്ന് അദ്ദേഹം എന്നെ വീട്ടിലേക്ക് തിരിച്ചയച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, എന്റെ വീട് പണിയാൻ തൊഴിലാളികളെയും സാധനങ്ങളെയും അദ്ദേഹം അയച്ചു .
എന്റെ ടിക്കറ്റ് ആരാണ് റദ്ദാക്കിയതെന്ന് എനിക്കറിയില്ല. ഞാൻ 4 ദിവസം ഡൽഹിയിൽ താമസിച്ചു. പക്ഷേ എനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞില്ല.”ഭഗീരഥ് മാഞ്ചി പറഞ്ഞു.മാഞ്ചിയുടെ കുടുംബം ബിഹാറിലെ ഗെഹ്‌ലോറിലാണ് താമസിക്കുന്നത്. ഈ വർഷം ജൂണിൽ രാഹുൽ ഗാന്ധി ഭഗീരഥിനെയും കുടുംബത്തെയും സന്ദർശിച്ചിരുന്നു. ദളിത് സമൂഹത്തോടുള്ള എംപിയുടെ പ്രതിബദ്ധതയായിട്ടാണ് കോൺഗ്രസ് ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്.
















